ശെല്‍വരാജിന് വേണ്ടി പ്രചാരണം നടത്തും: കെ മുരളീധരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
നെയ്യാറ്റിന്‍‌കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ മുരളീധരന്‍ എംഎല്‍എ. വോട്ടെടുപ്പിന് ഇനിയും സമയമുള്ളതിനാലാണ് ഇതുവരെ പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

ശെല്‍‌വരാജുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുരളീധരന്‍. എംഎല്‍എ ഹോസ്റ്റലില്‍ എത്തിയാണ് ശെല്‍വരാജ് മുരളീധരനെ കണ്ടത്. നെയ്യാറ്റിന്‍കരയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും എന്ന് മുരളീധരന്‍ വ്യക്തമാക്കി. മണ്ഡലത്തിലെ പ്രചാരണപരിപാടികളില്‍ മുരളീധരന്‍ ഇതുവരെ പങ്കെടുത്തിട്ടില്ല.

ശെല്‍വരാജ് സ്ഥാനാര്‍ഥിയാകുന്നതിനെ ആദ്യഘട്ടത്തില്‍ മുരളീധരന്‍ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ശെല്‍വരാജിനെ ഹൈക്കമാന്റ് അംഗീകരിച്ചതോടെ മുരളീധരന്‍ നിലപാടുമാറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :