ബംഗളൂരു ട്രയിന്‍ അപകടം: മരിച്ച രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു

ബംഗളൂരു| Joys Joy| Last Modified വെള്ളി, 13 ഫെബ്രുവരി 2015 (11:11 IST)

ബംഗളുരു - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ മരിച്ചതായി റയില്‍വേയുടെ പ്രാഥമിക നിഗമനം. അതേസമയം, റയില്‍വേ മന്ത്രി സദാനന്ദ ഗൌഡ മൂന്നു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

ഇതിനിടെ, ആറുപേര്‍ മരിച്ചതായി അനൌദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മരിച്ച രണ്ടു മലയാളികളെ തിരിച്ചറിഞ്ഞിട്ടുയ്ണ്ട്. ഫോര്‍ട്ട് കൊച്ചി സ്വദേശി ഇട്ടിയറ ആന്റണി, തൃശൂര്‍ സ്വദേശിയായ അമന്‍ എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

രാവിലെ 7.45നായിരുന്നു അപകടം നടന്നത്. ഹൊസൂരിനും കാര്‍വിലാസിനും ഇടയ്ക്കാണ് അപകടമുണ്ടായിരിക്കുന്നത്.
ഇതിനിടെ, അപകടത്തിന് കാരണമായത് പാറക്കല്ല് റയില്‍വേ പാളത്തിലേക്ക് വീണതാണെന്ന് കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :