ബംഗളൂരു ട്രയിന്‍ അപകടം; തകര്‍ന്നത് മലയാളികള്‍ സഞ്ചരിച്ച ബോഗി

ബംഗളുരു ട്രയിന്‍ അപകടം, മലയാളികള്‍, മരണം
ബംഗളുരു| vishnu| Last Updated: വെള്ളി, 13 ഫെബ്രുവരി 2015 (13:00 IST)
ബംഗളുരു ട്രയിന്‍ അപകടത്തില്‍ കേരളത്തെ അശങ്കയിലാക്കി അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നത് മലയളികള്‍ സഞ്ചരിച്ചിരുന്ന ബോഗിയെന്ന് സൂചന. പൂര്‍ണ്ണമായും തകര്‍ന്ന ഡി- 8 ബോഗിയില്‍ സഞ്ചരിച്ചിരുന്നവരില്‍ ഭൂരിഭാഗവും കേരളത്തിലേക്കുള്ളവരായിരുന്നു. ഇതില്‍ 60 പേര്‍ കേരളത്തിലേക്കുള്ളവരാണ്.

ഡി-8 ല്‍ സഞ്ചരിച്ചിരുന്നവര്‍ക്കാണ്‌ കൂടുതല്‍ അപകടമുണ്ടായതെന്നാണ്‌ റെയില്‍വെ അധികൃതര്‍ പറയുന്നത്‌. കോച്ചില്‍ 60 മലയാളികള്‍ ഉണ്ടായിരുന്നു. ഡി-8 ല്‍ മൃതദേഹങ്ങള്‍ കണ്ടതായി യാത്രക്കാരും പറഞ്ഞു. അപകടത്തില് പെട്ട ഡി
എട്ട് ബോഗിയില് തൃശ്ശൂരില്‍ ഇറങ്ങേണ്ട 24 പേരും ആലുവയിലേക്കുള്ള 11 പേരും എറണാകുളത്ത് ഇറങ്ങേണ്ട 14 പേരും ഉള്ളതായി സ്ഥിരീകരിച്ചു.

അതേസമയം അപകടത്തില് 5 പേര് മരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മലപ്പുറം കാസര്‍കോട് കലക്ടര്‍മാര്‍ അപകടസ്ഥലത്തേക്ക് യാത്രതിരിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഡി.ഐ.ജി അജിത്കുമാര്‍ അപകടസ്ഥലത്തേയ്ക്ക് പോകും. പത്തിലേറെ പേര് മരിച്ചതായി അനൌദ്യോഗികമായ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക ആഭ്യന്തരമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

10 ബസുകള് അപകടസ്ഥലത്ത് എത്തിച്ച് യാത്രക്കാരെ നാട്ടിലെത്തിക്കാന് നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടൂണ്ട്. ഇതിന്റെ ഭാഗമായി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിച്ചു. എത്രയാത്രക്കാരുണ്ടോ അത്രയും ബസുകള്‍ അനുവദിക്കും.
ബന്ധുക്കള്‍ ബാംഗ്ലൂരിലേക്ക് പോകണമെങ്കിലും അതിനും അധിക ബസ് അനുവദിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. റെയില്‍‌വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് അല്പ സമയത്തിനകം അപകടസ്ഥലത്തേക്ക് പോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ബെംഗളൂരുവിലെ വിക്ടോറിയ ആസ്പത്രിയില്‍ അപകടത്തില്‍ പെട്ടവര്‍ക്കായി പ്രത്യേക മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് തിരിച്ചു. പരിക്കേറ്റവരേയും മരിച്ചവരേയും ഹൊസൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :