പോസ്റ്റ് പാരയായി; വധേര ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തി!

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
PTI
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര ഫേസ്ബുക്ക് ഉപയോഗം നിര്‍ത്തി. അഴിമതി ആരോപണം നേരിടുന്ന വധേരയുടെ പുതിയ ഫേസ്ബുക്ക് സ്റ്റാറ്റസ് വിവാദമായ സാഹചര്യത്തിലാണ് ഇത്.

‘മാം‌ഗോ പീപ്പിള്‍സ് ഇന്‍ ബനാന റിപബ്ലിക്’ എന്ന സ്റ്റാറ്റസ് ആണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ബനാന റിപബ്ലിക് എന്ന് ഇന്ത്യയെ അപമാനിച്ച വധേര രാജ്യത്തോട് മാപ്പ് പറയണമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ ഇന്ത്യാ എഗെയിന്‍സ് കറപ്ഷന്‍ എന്ന സംഘടന ആവശ്യപ്പെട്ടിരുന്നു. സാധാരണക്കാരെ അപമാനിക്കുകയാണ് വധേര ചെയ്തതെന്ന് സംഘം ആരോപിച്ചു.

എന്നാല്‍ തമാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് വധേര പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :