പരിശീലന വിമാനം തകര്‍ന്ന് 2 മരണം

ഹൈദരാബാദ്| WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (18:59 IST)
ആന്ധ്രപ്രദേശിലെ മധേക് ജില്ലയില്‍ വ്യോമ സേനയുടെ ഒരു പരിശീലന വിമാനം തകര്‍ന്ന് വീണ്ട് രണ്ട് പരിശീലകര്‍ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ 9:45 ഓടെയാണ് അപകടം ഉണ്ടായത്. ഡിണ്ടിഗല്‍ എയര്‍ഫോഴ്സ് അക്കാദമിയിലെ എച്ച്‌പി‌ടി-32 വിമാനമാണ് തകര്‍ന്നത്. അക്കാദമിക്ക് അടുത്തുള്ള അന്നാരം ഗ്രാമത്തില്‍ തുറസ്സായ സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത്.

റിതിന്‍ ജയിന്‍, ചതുര്‍‌വേദി എന്നീ പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്. അപകട കാരണം അറിവായിട്ടില്ല എന്ന് പൊലീസ് പറയുന്നു. അന്വേഷണം തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :