വ്യോമസേന എയ്‌റോസാറ്റ് റഡാറുകള്‍ ഘടിപ്പിക്കുന്നു

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 21 ഫെബ്രുവരി 2009 (13:11 IST)
വ്യോമസേനാ വിമാനങ്ങളില്‍ എയ്റോസാറ്റ് റഡാറുകള്‍ ഘടിപ്പിക്കാന്‍ ദക്ഷിണ മേഖലാ കമാന്‍ഡന്‍റ് തീരുമാനിച്ചു. വളരെ താഴ്ന്ന് പറക്കാന്‍ കഴിയുന്ന ശത്രുവിമാനങ്ങളെപ്പോലും ദൂരെ നിന്ന് കണ്ടെത്താന്‍ കഴിയുന്നവയാണ് എയ്റോസാറ്റ് റഡാറുകള്‍. കൊളംബോയിലെ എല്‍ ടി ടി ഇ വ്യോമാക്രമണങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ തീരുമാനമെന്നത് ശ്രദ്ധേയമായി.

ദക്ഷിണമേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് രണ്ട് വര്‍ഷത്തിനകം വ്യോമസേനാ വിമാനങ്ങളില്‍ എയ്റോസാറ്റ് റഡാറുകള്‍ ഘടിപ്പിക്കാനാണ് തീരുമാനമെന്ന് എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ചീഫ് എയര്‍ മാര്‍ഷല്‍ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

2007ല്‍ എല്‍ ടി ടി ഇയുടെ വ്യോമാക്രമണം ഉണ്ടായപ്പോള്‍ തന്നെ ദക്ഷിണേന്ത്യന്‍ കടല്‍ തീരത്ത് മൊബൈല്‍ റഡാറുകള്‍ സ്ഥാപിച്ചിരുന്നു. മുംബൈ ഭീകരാ‍ക്രമണത്തിനായി തീവ്രവാദികള്‍ ഇന്ത്യയിലെത്തിയത് കടല്‍ മാര്‍ഗമായിരുന്നെങ്കില്‍ അടുത്ത ഭീകരാക്രമണം ആകാശ മാര്‍ഗമായിരിക്കാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വ്യോമസേനാ നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :