പാക്: സ്ഫോടനത്തില്‍ 13 മരണം

ഇസ്ലാമബാദ്| WEBDUNIA|
പാകിസ്ഥാനില്‍ വടക്ക് പടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ചൊവ്വാഴ്ച ഉണ്ടായ ബോംബാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വ്യോമസേനയുടെ ബസിലാണ് സ്ഫോടനം ഉണ്ടായത്. ബസ് ഒരു പാലം കടക്കവെ ആയിരുന്നു സ്ഫോടനം.

പതിമൂന്ന് മൃതദേഹങ്ങള്‍ പെഷാവാറിലെ ലേഡി റീഡിംഗ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. പരിക്കേറ്റ 11 പേരെയും ഇവിടെ കൊണ്ടു വന്നിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ഖാന്‍ അബ്ബാസ് പറഞ്ഞു.

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ പൊലീസ് മേധാവി മാലിക് നവീദ് ഖാന്‍ പറഞ്ഞു. മരണമടഞ്ഞവര്‍ സിവിലിയന്‍‌മാരാണെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :