നഴ്‌സുമാര്‍ മോചിതര്‍, ഇറാഖിലേക്ക് വിമാനം പുറപ്പെട്ടു

ന്യൂഡല്‍ഹി| Last Modified വെള്ളി, 4 ജൂലൈ 2014 (18:03 IST)
ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്സുമാര്‍ മോചിതരായെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരെ കൊണ്ടുവരുന്നതിനായി ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനം ഇറാഖിലേക്ക് പുറപ്പെട്ടു. ഈ വിമാനം നഴ്സുമാരുമായി തിരിച്ചെത്തുന്നത് കൊച്ചിയിലേക്ക്. വിദേശകാര്യവക്താവ് സയിദ് അക്ബറുദ്ദീന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നഴ്സുമാരെ മോചിപ്പിക്കാന്‍ പരമ്പരാഗത രീതിയിലുള്ള നയതന്ത്ര രീതിയല്ല പ്രയോഗിച്ചതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാല്‍ പ്രയോഗിച്ച നയതന്ത്ര രീതിയെപ്പറ്റി വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നഴ്സുമാര്‍ക്കൊപ്പം കിര്‍കുക്കിലുള്ള 17 പേരെയും ഇന്ത്യയിലെത്തിക്കുമെന്ന് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇറാഖില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് ഇന്ത്യക്കാരെയും രക്ഷിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

നഴ്സുമാര്‍ എല്ലാവരും സുരക്ഷിതരാണെന്നും തീവ്രവാദികള്‍ അവരോട് വളരെ മാന്യമായ രീതിയിലാണ് പെരുമാറിയതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :