ഇടറിയ മനസും വിതുമ്പുന്ന ചുണ്ടുകളുമായി നാളെയവര്‍ കൊച്ചിയിലെത്തും

 മലയാളി നഴ്‌സുമാര്‍ , ഇറാഖ് , ഭീകരര്‍
ഇറാഖ്| jibin| Last Modified വെള്ളി, 4 ജൂലൈ 2014 (16:47 IST)
ഒരു മാസമായി ആക്രമം തുടരുന്ന ഇറാഖില്‍ നിന്ന് ഭീകരര്‍ തട്ടികൊണ്ടു പോയ 46 മലയാളി നഴ്‌സുമാരും നാളെ രാവിലെ 6.40ന് കൊച്ചിയിലെത്തും. മൊസൂളില്‍ നിന്ന് ഇര്‍ബന്‍ വിമാനത്താവളത്തിന് അടുത്ത് ഒരുക്കിയ താമസ സ്ഥലത്താണ് ഇപ്പോള്‍ നഴ്സുമാർക്ക് താമസിക്കാനായി മുറി ഒരുക്കിയിരിക്കുന്നത്.

ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഇവിടെ
ലഭ്യമാക്കിയതായി റിപ്പേര്‍ട്ട് ഉണ്ട്. ഇവരെ എത്തിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥർ ഇർബിന്‍ വിമാനാത്താവളത്തില്‍ എത്തിയിട്ടുണ്ട്. കേരള ഹൗസ് അഡീ റസിഡന്റ് കമ്മീഷണർ രചനാ ഷാ കേരളത്തിന്റെ പ്രതിനിധിയായി എത്തിയിട്ടുണ്ട്.

നഴ്സുമാരെ തിരികെ എത്തിക്കുന്നതിനായി ഇന്ത്യയുടെ പ്രത്യേകവിമാനം വൈകിട്ട് 6 മണിക്ക് ഇർബനിലേക്ക് പുറപ്പെടും.11.30ഓടെ ഇര്‍ബന്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന വിമാനം നഴ്‌സുമാരുമായി 11.55ഓടെ ഇര്‍ബനില്‍ നിന്ന് കൊച്ചിയിലേക്ക് തിരിക്കും. രാവിലെ 6.40ന് കൊച്ചിയില്‍ വിമാനമെത്തിച്ചേരും.


നേരത്തെ 46 മലയാളി നഴ്‌സുമാരെയും വിട്ടയക്കൂന്നതിന് ഭീകരരുടെ കമാന്‍ഡറാണ് അനുമതി നല്‍കിയത്. ഇവരെ മൊസൂളിലെ അൽജിഹാരി ആശുപത്രിക്ക് സമീപമുള്ള പഴയ കെട്ടിടത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. നഴ്‌സുമാരെ ഇറാഖിലെ ഒരു അതിര്‍ത്തിയില്‍ വെച്ച് ഭീകരര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :