ഇറാഖില്‍ കുര്‍ദുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചേക്കും

ബഗ്ദാദ്.| Last Modified വെള്ളി, 4 ജൂലൈ 2014 (10:23 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ
ഇറാഖില്‍ കുര്‍ദുകള്‍ സ്വാതന്ത്യ്ര പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഇറാഖിലെ കുര്‍ദ് ഭൂരിപക്ഷമുള്ള മേഖലകളില്‍ ഹിതപരിശോധനയ്ക്ക് തയ്യാറാകന്‍ പര്‍ലമെന്റിനു മേഖലയുടെ പ്രസിഡന്റ് മസൂദ് ബര്‍സാനി നിര്‍ദേശം നല്‍കി.

ഇപ്പോഴത്തെ പ്രതിസന്ധിക്കിടെ മുതലെടുപ്പു നടത്താനുള്ള കുര്‍ദുകളുടെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി ഇതെപ്പറ്റി പ്രതികരിച്ചു.നേരത്തെ കുര്‍ദുകള്‍ ഇറാഖിനൊപ്പം
നില്‍ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിന് സാധ്യതയില്ലെന്ന് ബര്‍സാനി
അറിയിച്ചിരുന്നു.

അതിനിടെ ഇറാഖ് സൌദി അതിര്‍ത്തിയിലേക്ക് 30,000 സൈനികരെ സൌദി അറേബ്യ അയച്ചതായി റിപ്പോര്‍ട്ടുണ്ട് ഇറാഖ് സൈനികര്‍ പിന്മാറിയതിനെത്തുടര്‍ന്നാണിതെന്നാണ് കരുതപ്പെടുന്നത്.എന്നാല്‍ സൈനികര്‍ അതിര്‍ത്തിയില്‍നിന്ന് പിന്‍വാങ്ങിയെന്ന വാര്‍ത്ത ഇറാഖ് നിഷേധിച്ചിട്ടുണ്ട്.

അഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന അവസരത്തില്‍ കുര്‍ദുകള്‍ സ്വാതന്ത്യ്രം പ്രഖ്യാപിക്കുന്നത് ഇറാഖിന്റെ വിഭജനത്തിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :