ആശങ്കയൊഴിഞ്ഞു; നഴ്‌സുമാര്‍ നാളെ രാവിലെ കൊച്ചിയിലെത്തും

  ഇറാഖ് , മലയാളി നഴ്‌സുമാര്‍ , മോചനം
ഇറാഖ്| jibin| Last Modified വെള്ളി, 4 ജൂലൈ 2014 (14:23 IST)
ഭീകരര്‍ തട്ടികൊണ്ടു പോയ ഇറാഖിലെ 46 മലയാളി നഴ്‌സുമാരും നാളെ രാവിലെ ഏഴുമണിയോടെ കൊച്ചിയിലെത്തും. നഴ്‌സുമാരെ അതിര്‍ത്തിയില്‍ വെച്ച് ഭീകരര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി. വൈകിട്ട് നാലുമണിയോടെ 46 മലയാളി നഴ്‌സുമാരും ഇര്‍ബിന്‍ വിമാനത്താവളത്തില്‍ എത്തും.

ഇവര്‍ക്കായി ഡല്‍ഹിയില്‍ നിന്ന് വൈകിട്ട് അഞ്ചുമണിക്ക് ഇറാഖിലെ
ഇര്‍ബിന്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ വിമാനമയക്കും. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ എയര്‍ ഇന്ത്യ വിമാനം അവിടെയെത്തുകയും. വിമാനത്താവളത്തില്‍ ആവശ്യമായ യാത്ര സംബന്ധമായ പരിശേധനയ്ക്കു ശേഷം ഇര്‍ബനില്‍ നിന്ന് കൊച്ചിയിലേക്ക് നഴ്‌സുമാരുമായും വിമാനം യാത്ര തിരിക്കും. നാളെ രാവിലെ ഏഴുമണിയോടെ ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചെരും.

ഇറാഖിലെ ഭീകരരുടെ കമാന്‍ഡറാണ് ഇവരെ വിട്ടയക്കൂന്നതിന് അനുമതി നല്‍കിയത്. 46 നഴ്‌സുമാരെയും മൊസൂളിലെ അൽജിഹാരി ആശുപത്രിക്ക് സമീപമുള്ള പഴയ കെട്ടിടത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :