ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരം അവസാനിപ്പിച്ചു

ഡല്‍ഹി| WEBDUNIA|
PTI
ആന്ധ്രാപ്രദേശ് വിഭജനത്തിനെതിര ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയിരുന്ന ചന്ദ്രബാബു നായിഡുവിന്റെ സമരം പൊലീസ് അവസാനിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നായിഡുവിനെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

രൂപീകരണത്തിനെതിരെ ഡല്‍ഹിയില്‍ ആന്ധ്രഭവനില്‍ നടത്തിയ സമരം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നായിഡുവിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറസ്റ്റ് സമയത്ത് ഏകദേശം 500 പേരോളം വരുന്ന തെലുങ്ക് ദേശം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.

ഇവരെ ബലമായി പിടിച്ചു മാറ്റിയതിനു ശേഷമാണ് ചന്ദ്രബാബു നായിഡുവിനെ ആശുപത്രിയിലേക്കു മാറ്റിയത്.
ഹൈദരാബാദില്‍ നിരാഹാരസമരം നടത്തുകയായിരുന്ന ജഗന്‍ മോഹന്‍ മോഹന്‍ റെഡ്ഡിയെ കഴിഞ്ഞ ദിവസം പൊലീസ് കരുതല്‍ തടങ്കലിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :