തെലങ്കാന രൂപീകരണം: പ്രതിഷേധം സോണിയ മുന്‍‌കൂട്ടി കണ്ടിരുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തെലങ്കാന സംസ്ഥാന രൂപീകരണത്തെ തുടര്‍ന്നുണ്ടാകുന്ന പ്രതിഷേധങ്ങളും പ്രശ്നങ്ങളും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. തെലങ്കാന രൂപീകരണത്തിന്റെ പേരില്‍ ആഹ്ലാദ പ്രകടനങ്ങളോ ആന്ധ്രക്കാരെ മുറിപ്പെടുത്തുന്ന പ്രകോപനപരമായ പ്രസംഗങ്ങളോ പാടില്ലെന്ന് സോണിയ ഗാന്ധി സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രശ്നങ്ങള്‍ മുന്നില്‍കണ്ട് വന്‍ ദൗത്യമാണ് പാര്‍ട്ടി അധ്യക്ഷ ഏറ്റെടുത്തത്. ദിഗ് വിജയ്സിങ് അടക്കമുള്ള എല്ലാ മുതിര്‍ന്ന നേതാക്കളും പുതിയ സംസ്ഥാന രൂപീകരണത്തിനെതിരായിരുന്നു. എടുത്ത തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകാന്‍ സോണിയ തയാറല്ലായിരുന്നു.

തെലങ്കാന രൂപീകരണത്തിന്റെ പ്രത്യാഘാതം എന്താകുമെന്ന് സൂചിപ്പിക്കാന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന തെലങ്കാന നേതാവുമായ എസ് ജയ്പാല്‍ റെഡ്ഡിയും സംഘവും സോണിയയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സംയമനം പാലിക്കാനുള്ള നിര്‍ദേശം സോണിയ നല്‍കിയത്. തെലങ്കാന രൂപീകരണം സര്‍ക്കാറിന്റെ പൊതു മിനിമം പരിപാടിയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയ സോണിയ, അത് എന്ത് വില കൊടുത്തും നടപ്പാക്കണം എന്ന നിലപാടില്‍ ഉറച്ച് നില്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :