തെലങ്കാന പ്രക്ഷോഭം തിരുപ്പതി ക്ഷേത്ര പ്രദേശത്തേക്കും വ്യാപിച്ചു

തിരുപ്പതി| WEBDUNIA| Last Modified ബുധന്‍, 14 ഓഗസ്റ്റ് 2013 (11:49 IST)
PRO
PRO
പ്രക്ഷോഭം തിരുപ്പതി തിരുമല വെങ്കടേശ്വരം ക്ഷേത്ര പ്രദേശത്തേക്കും വ്യാപിച്ചു. ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന പ്രക്ഷോഭമാണ് തിരുപ്പതി ക്ഷേത്ര പ്രദേശത്തേക്കും വ്യാപിച്ചത്.

തിരുപ്പതിയില്‍ നിന്ന് തിരുമല കേന്ദ്രത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പ്രക്ഷോഭം കാരണം നിര്‍ത്തി. 40 വര്‍ഷത്തിനുള്ളില്‍ തിരുപ്പതിയില്‍ ഇത്തരം സംഭവം ഇതാദ്യമാണ്. തിരുമലയിലേക്കുള്ള സ്വകാര്യ വാഹനങ്ങളും തടയുമെന്ന് പ്രക്ഷോഭകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രക്ഷോഭകരുടെ മുന്നറിയിപ്പ് കാരണമാണ് തിരുമല കേന്ദ്രത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിയത്. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തിരുപ്പതിയില്‍ നിന്ന് തിരുമലയിലേക്കും തിരികെയും ദിവസേന 1500 ബസുകളാണ് സര്‍വീസുകള്‍ നടത്തിവരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :