ഇനി ടി‌ആര്‍‌എസിനൊപ്പമില്ല; നടി വിജയശാന്തി കോണ്‍ഗ്രസിലേക്ക്

ഹൈദരാബാദ്| WEBDUNIA|
PRO
PRO
രാഷ്ട്രസമിതി നേതാവും എംപിയുമായ നടി വിജയശാന്തി ടിആര്‍എസ് വിട്ട് കോണ്‍ഗ്രസിലേക്ക്. ഇതുസംബന്ധിച്ച് ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ അനുമതി തേടി.

കോണ്‍ഗ്രസ്സില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിതിന്റെ പേരില്‍ വിജയശാന്തിയെ ചന്ദ്രശേഖര്‍ റാവു ടിആര്‍എസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ പല മുതിര്‍ന്ന നേതാക്കളും ഇവരുടെ പാര്‍ട്ടിപ്രവേശനത്തിന് എതിരാണ്. അവസരവാദിയായ വിജയശാന്തി മേദക് ലോക്‌സഭാ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ടിആര്‍എസ് വിടാന്‍ തീരുമാനിച്ചതെന്നാണ് ഇവരുടെ ആരോപണം.

തെലങ്കാന സംസ്ഥാന രൂപവത്കരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച വിജയശാന്തിയെ ബിജെപിയും ക്ഷണിച്ചിട്ടുണ്ട്. പ്രത്യേക തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിനായി വിജ്ഞാപനം ഇറങ്ങിയാല്‍ ടിആര്‍എസ് തന്നെ കോണ്‍ഗ്രസ്സില്‍ ലയിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിജയശാന്തിയുടെ പുതിയ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :