ഗുജറാത്തിന് മദ്യം നല്‍കണമെന്ന് മല്യ

അഹമ്മദാബാദ്| WEBDUNIA| Last Modified ശനി, 11 ജൂലൈ 2009 (13:24 IST)
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കും സംസ്ഥാനത്തെ മദ്യ നിരോധനത്തിനും എതിരെ പ്രമുഖ മദ്യ വ്യവസായി രംഗത്ത്. മോഡിയുടെ മദ്യ നിരോധനം രാഷ്ട്രീയ കാപട്യമാണെന്ന് മല്യ പറഞ്ഞു.

സംസ്ഥാനത്തെ മദ്യ നിരോധനം ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ വരുമാനത്തെ മാത്രമേ അതു ബാധിച്ചിട്ടുള്ളൂ, ആളുകളെ കുടിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല.

സംസ്ഥാനത്തെ മദ്യപര്‍ രണ്ടും മൂന്നും ഇരട്ടി വില നല്‍കിയാണ് ഇപ്പോള്‍ മദ്യം വാങ്ങുന്നത്. ഇപ്പോഴും സംസ്ഥാനത്ത് വ്യാജമദ്യം ഒഴുകുകയാണെന്നും മല്യ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തങ്ങള്‍ക്ക് കാരണം മദ്യ നിരോധനമാണെന്നും മല്യ അഭിപ്രായപ്പെട്ടു.

എന്നാല്‍, മല്യയുടെ പ്രതികരണത്തോട് സര്‍ക്കാര്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. മല്യയ്ക്ക് സ്വന്തം ആശയങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാമെന്നാണ് സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞത്. മല്യ ഗുജറാത്തിനു പുറത്തു പോകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

ഇതിനിടെ, വ്യാജമദ്യ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ഇതുവരെ 136 ആളുകളാണ് ദുരന്തത്തില്‍ മരിച്ചത്. 229 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :