മായാബെന്‍ കൊദ്നാനി കീഴടങ്ങി

അഹമ്മദാബാദ്| PRATHAPA CHANDRAN|
ഗോധ്ര കലാപ കേസില്‍ കുറ്റാരോപിതയായ മായാബെന്‍ കൊദ്നാനി വെള്ളിയാഴ്ച സ്പെഷ്യല്‍ ഇന്‍‌വസ്റ്റിഗേഷന്‍ ടീമിനു മുന്നില്‍ കീഴടങ്ങി. ഗുജറാത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവച്ച ശേഷം വി‌എച്ച്‌പി നേതാവ് ജയ്ദീപ് പട്ടേലിനൊപ്പമാണ് അന്വേഷണ സംഘത്തിനു കീഴടങ്ങിയത്.

“ ഞങ്ങള്‍ നിരപരാധികളാണ്. ഇത് ഞങ്ങള്‍ക്കെതിരെയുള്ള ഒരു ഗൂഡാലോചനയാണ്. കോടതി ഞങ്ങളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളി. ഇതിനെതിരെ ഞങ്ങള്‍ പോരാടും”, കൊദ്‌നാനി പറഞ്ഞു.

2002ല്‍ ഗോധ്ര കലാപത്തോടനുബന്ധിച്ച് നരോഡ ഗ്രാമത്തിലെ നരോഡ പട്ടിയയില്‍ ഒരു പ്രകടനം നയിച്ച മായാബെന്‍ ജനക്കൂട്ടം അക്രമാസക്തമായപ്പോള്‍ നിയന്ത്രിച്ചില്ല എന്ന് അവരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട് കോടതി പ്രസ്താവിച്ചു. ഇതിനെ കുറ്റകൃത്യമായി മാത്രമേ കണക്കാക്കാന്‍ സാധിക്കൂ എന്നും കോടതി നിരീക്ഷിച്ചു. 106 പേരാണ് ഇവിടെ കലാപത്തില്‍ കൊല്ലപ്പെട്ടത്.

അപ്പീല്‍ ഹര്‍ജി നല്‍കാന്‍ കൂടുതല്‍ സമയം ചോദിച്ചതും കോടതി നിരസിച്ചു. ഇതെ തുടര്‍ന്നാണ് മായബെന്‍ രാജി വച്ചതും പിന്നീട് കീഴടങ്ങിയതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :