ഗാന്ധി സ്മൃതി‍: ലേലം നിയമ വിരുദ്ധമെന്ന്

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified വെള്ളി, 20 മാര്‍ച്ച് 2009 (14:42 IST)
ന്യൂയോര്‍ക്കില്‍ ലേലം ചെയ്യപ്പെട്ട ഗാന്ധി സ്മൃതി വസ്തുക്കളുടെ ഉടമസ്ഥാവകാശം നവജീവന്‍ ട്രസ്റ്റിനാണെന്ന് ഇന്ത്യ. ലേലം നിയമ വിരുദ്ധമാണെന്നും അമേരിക്കന്‍ നിയമ വകുപ്പിന്‍റെ ചോദ്യത്തിനു മറുപടിയായി ഇന്ത്യ പറഞ്ഞു.

അമേരിക്കയുടെ ചോദ്യത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് മറുപടി നല്‍കിയത്.

അമേരിക്കയുടെ ചോദ്യത്തിനു മറുപടിയായി ഇന്ത്യ മുന്‍ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു എന്ന് സാംസ്കാരിക മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഗാന്ധി സ്മൃതി വസ്തുക്കള്‍ക്ക് മേലുള്ള അവകാശം ഗാന്ധിജി തന്നെ സ്ഥാപിച്ച നവജീവന്‍ ട്രസ്റ്റിനാണ് എന്നാണ് ഇന്ത്യ നല്‍കിയിരിക്കുന്ന മറുപടി.

ജയിംസ് ഓറ്റിസ് എന്ന ഉടമയുടെ പക്കല്‍ ഉണ്ടായിരുന്ന ഗാന്ധി സ്മൃതി വസ്തുക്കള്‍ ന്യൂയോര്‍ക്കിലെ ആന്‍റിക്വേറിയം എന്ന സ്ഥാപനത്തില്‍ നിന്ന് ഇന്ത്യന്‍ വ്യാപാരിയായ വിജയ് മല്യ 1.8 ദശലക്ഷം ഡോളറിന് ലേലത്തില്‍ വാങ്ങിയിരുന്നു. നിയമ നടപടികളില്‍ കുരുങ്ങിക്കിടക്കുന്നതിനാല്‍ മല്യയ്ക്ക് ഇതുവരെയായും ഇവ ലഭിച്ചിട്ടില്ല.

ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട, മെതിയടി, പാത്രങ്ങള്‍, പോക്കറ്റ് വാച്ച് എന്നിവയാണ് മല്യ ലേലത്തില്‍ വാങ്ങിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :