ഏറ്റവുമധികം പോഷകാരാഹക്കുറവുള്ള കുട്ടികള്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

ലോകത്തില്‍ ഏറ്റവുമധികം പോഷകാരാഹക്കുറവുള്ള കുട്ടികള്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി| AISWARYA| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2017 (09:14 IST)
ലോകത്തില്‍ ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. ഗുരുതരമായ ഭാരക്കുറവുള്ള കുട്ടികളും കൗമാരക്കാരും ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത്.

യു.കെയിലെ ഇംപീരിയല്‍ കോളജ് ലണ്ടനും, ലോകാരോഗ്യ സംഘടനയുമാണ് പഠനം നടത്തിയത്. 2016ലെ കണക്കുപ്രകാരം ഇന്ത്യയിലെ 22.7% പെണ്‍കുട്ടികളും 30.7% ആണ്‍കുട്ടികളും ഭാരക്കുറവുള്ളവരാണ്. അതേസമയം പൊണ്ണത്തടിയന്മാരായ കുട്ടികളുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :