‘ഈ നരകത്തില്‍ നിന്ന് എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം, എന്റെ ജീവന്‍ അപകടത്തിലാണ്‘; സൗദിയില്‍ നിന്നും സഹായമഭ്യര്‍ത്ഥിക്കുന്ന യുവതിയുടെ വീഡിയോ വൈറല്‍

മുംബൈ, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (14:33 IST)

സൌദിയില്‍ തൊഴിലുടമകളുടെ കൊടിയ പീഡനത്തിനിരയായി സഹായമഭ്യര്‍ത്ഥിക്കുന്ന പഞ്ചാബി യുവതിയുടെ വീഡിയോ വൈറലാകുന്നു. സൌദി അറേബ്യയിലെ ദവാദ്മി നഗരത്തില്‍ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണെന്നും തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു.
 
പഞ്ചാബില്‍ നിന്നുള്ള യുവതി ആം ആദ്മി പാര്‍ട്ടിയുടെ സന്‍ഗ്രൂര്‍ എംപിയായ ഭഗവന്ത്മാനോടാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് താന്‍ സൌദിയില്‍ എത്തുന്നതെന്നും, താന്‍ വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും യുവതി പറയുന്നു.

ഭഗവന്ത്മാന്‍ സാഹിബ് ദയവുചെയ്ത് എന്നെ രക്ഷിക്കണമെന്നും യുവതി വീഡിയോയില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ തന്റെ പേരോ പഞ്ചാബിലുള്ള സ്ഥലം ഏതെന്നോ യുവതി പറയുന്നില്ല. വിഷയത്തില്‍ എംപി ഭഗവന്ദ്മാന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ മുബൈ പീഡനം പഞ്ചാബ് സോഷ്യല്‍ മീഡിയ India Mubai Abuse Rape Social Media

വാര്‍ത്ത

news

മഞ്ജു വാര്യർക്കെതിരെ രമ്യ നമ്പീശൻ!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയ നടൻ ...

news

മോഹൻലാൽ വിളിച്ചു, മനസ് തുറന്ന് ദിലീപ്! - ഉപദേശം ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസിൽ കഴിഞ്ഞ ആഴ്ചയാണ് ദിലീപിനു ജാമ്യം ലഭിച്ചത്. താരം ജാമ്യം നേടി ...

news

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധം പാടില്ല

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ...

news

‘എന്നെ ചീത്ത വിളിക്കേണ്ട, മോദിയെ ചീത്ത വിളിച്ചോ’ ; പ്രതിഷേധ സമരം നടത്തിയ ആശാ വര്‍ക്കര്‍മാരോട് ബിജെപി എംഎല്‍എ

തുല്ല്യവേതനവും സ്ഥിരനിയമനവും ആവശ്യപ്പെട്ട് ഗുജറാത്തിലെ വഡോദരയില്‍ ബിജെപി എംഎല്‍എ സതീഷ് ...

Widgets Magazine