ആര് ആദ്യം ലാന്‍ഡ് ചെയ്യണം?- പൈലറ്റുമാര്‍ ആകാശത്ത് കലഹിച്ചു

മുംബൈ| WEBDUNIA|
PRO
PRO
ഇന്‍ഡോറില്‍ നൂറുകണക്കിന് യാത്രക്കാരുടെ ജീവന്‍ പന്താടി പൈലറ്റുമാര്‍ ആകാശത്ത് വഴക്കിട്ടു. ഏത് വിമാനം ആദ്യം ലാന്‍ഡ് ചെയ്യണം എന്നതിന്റെ പേരില്‍ ആയിരുന്നു സ്പൈസ് ജെറ്റ് പൈലറ്റുമാര്‍ തര്‍ക്കിച്ചത്.

ഡല്‍ഹി-ഇന്‍ഡോര്‍ സ്പൈസ് ജെറ്റ് വിമാനത്തിന്റെയും ഹൈദരാബാദില്‍ നിന്നു വന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെയും പൈലറ്റുമാരാണ് ഇന്റോറിന്റെ ആകാശത്ത് വ്യാഴാഴ്ച രാത്രി കലഹിച്ചത്. ഡല്‍ഹി-ഇന്‍ഡോര്‍ വിമാനത്തിനു ലാന്‍ഡ് ചെയ്യാന്‍ ഇന്‍ഡോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കി. എന്നാല്‍ ആദ്യം ലാന്‍ഡ് ചെയ്യണമെന്ന് ഹൈദരാബാദില്‍ നിന്നു വന്ന വിമാനത്തിന്റെ പൈലറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു കലഹം.

ഒടുവില്‍ ഡല്‍ഹി വിമാനത്തിന്റെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ കാര്യം ധരിപ്പിച്ചു. ഇവര്‍ ഇടപെട്ട് ഡല്‍ഹി വിമാനത്തിന് ആദ്യം ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :