യാത്രക്കാര്‍ പ്രതിഷേധിച്ച് കോക്പിറ്റില്‍; പൈലറ്റ് ഹൈജാക്ക് സന്ദേശം അയച്ചു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
കാലാവസ്ഥ മോശമായതിനാല്‍ അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ചതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു കോക്പിറ്റില്‍ കയറി. എന്തിനാണെന്ന് മനസിലാകാതെ പൈലറ്റ് ഹൈജാക്ക് സന്ദേശം അയച്ചു. സിഐഎസ്‌എഫ് വിമാനം വളഞ്ഞിരിക്കുകയാണ്. പൊലീസ് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് വിമാനം തിരുവന്തപുരത്തെത്തിയത്. കാലാവസ്ഥ മെച്ചപ്പെട്ടുകഴിയുമ്പോള്‍ വിമാനം തിരികെ കൊച്ചിയിലേക്ക് തിരിക്കുമെന്നായിരുന്നു അധികൃതര്‍ യാത്രക്കാരോട് പറഞ്ഞിരുന്നത്. ഇരുനൂറോളം യാത്രക്കാര്‍ വിമാനത്തിലുണ്ട്.

കുട്ടികളും സ്ത്രീകളും ഗര്‍ഭിണികളും ഉള്‍പ്പെടുന്നവര്‍ വിമാനത്തിലുണ്ട്. വിമാനത്തിലെ ഭക്ഷണവും വെള്ളവും തീര്‍ന്നെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്രക്കാര്‍ ഇപ്പോഴും വിമാനത്തില്‍ തന്നെയിരിക്കുകയാണ്. സുരക്ഷയെ സംബന്ധിക്കുന്ന പ്രശ്നമായതിനാല്‍ യാത്രക്കാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് പറയപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :