വീണ്ടും യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പീഡനം‍; യാത്രക്കാര്‍ റണ്വേയില്‍ പ്രതിഷേധിച്ചു

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
എയര്‍ ഇന്ത്യയുടെ കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കി ഇരുപത് മണിക്കൂര്‍ ഭക്ഷണം പോലും കൊടുക്കാതെ എയര്‍ ഇന്ത്യയുടെ പീഡനം. യാത്രക്കാര്‍ റണ്വേയില്‍ പ്രതിഷേധിച്ചു. രാവിലെ പത്തു മണിയ്‌ക്കു മുമ്പ്‌ ഇവരെ ജംബോ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ എയര്‍ഇന്ത്യ അറിയിച്ചെങ്കിലും നടപടികള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്.

ഗള്‍ഫ്‌ മേഖലയില്‍ നിന്നു കോഴിക്കോട്ടേയ്‌ക്കു വന്ന എയര്‍ഇന്ത്യയുടെ വിമാനമാണ് മോശം കാലാവസ്‌ഥയെ തുടര്‍ന്ന്‌ വഴിതിരിച്ചുവിട്ടത്‌. രാവിലെ പത്തു മണിയ്‌ക്കു മുമ്പ്‌ ഇവരെ ജംബോ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരുന്നു. മൂന്നു വിമാനങ്ങള്‍ മാറികയറ്റിയാണ് ഇവരെ നെടുമ്പാശേരിയില്‍ എത്തിച്ചത്. വിമാനത്തിലെ ശീതീകരണസംവിധാനം പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

വെള്ളിയാഴ്ച നെടുമ്പാശേരിയില്‍ ഇറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം തിരുവനന്തപുരത്ത്‌ എത്തിച്ചതിനെത്തുടര്‍ന്ന് യാത്രക്കാരോട് ബസില്‍ കൊച്ചിയില്‍ എത്തിക്കാമെന്ന് എയര്‍ ഇന്ത്യ പറഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

തിരുവനന്തപുരത്ത്‌ സര്‍വീസ്‌ അവസാനിപ്പിച്ച്‌ ഇറങ്ങാന്‍ ശ്രമിച്ച പൈലറ്റിനെ യാത്രക്കാര്‍ തടഞ്ഞതോടെ വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നതായി സന്ദേശം അയച്ച പൈലറ്റ്‌ രാജ്യത്തെ ആശങ്കയിലാഴ്ത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :