കൊല്ലാന്‍ മടിക്കില്ലെന്ന് യാത്രക്കാര്‍ ഭീഷണിപ്പെടുത്തി: എയര്‍ ഇന്ത്യ പൈലറ്റ്

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
PTI
തിരുവനന്തപുരത്ത് വച്ച് എയര്‍ ഇന്ത്യാ വിമാനം റാഞ്ചാന്‍ ശ്രമം നടന്നുവെന്ന പൈലറ്റിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. യാത്രക്കാരില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നാണ് വനിതാ പൈലറ്റ് രുപാലി വാഗ്മോര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. തന്നെ കൊല്ലാന്‍ വരെ മടിക്കില്ലെന്ന് ഒരു യാത്രക്കാരന്‍ പറഞ്ഞതായും പൈലറ്റിന്റെ മൊഴിയിലുണ്ട്.

തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ പൈലറ്റിനെ കൊല്ലാന്‍ വരെ മടിക്കില്ലെന്നാണ് കോക്പിറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞതെന്ന് പൈലറ്റ് പൊലീസിന് മൊഴി നല്‍കി.

200 യാത്രക്കാരുമായി അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഒക്ടോബര്‍ 19-നായിരുന്നു സംഭവം. വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇത് അതിര് കടന്നപ്പോള്‍ പൈലറ്റ് ഹൈജാക്ക് സന്ദേശം നല്‍കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :