ആഗോളവത്കരണത്തെ തുണച്ച് ബുദ്ധദേവ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കമ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍ മാറുകയാണെന്നും, ആഗോളവത്കരണത്തെ അംഗീകരിച്ച് പരിഷ്കാരത്തെ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നാശമായിരിക്കും ഫലമെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞതായി വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. 2007-ല്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറി ഹെന്‍ട്രി പോള്‍സണുമായി കൊല്‍ക്കത്തയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ബുദ്ധദേവ് ഈ അഭിപ്രായപ്രകടനം നടത്തിയതെന്ന് വിക്കിയുടെ വെളിപ്പെടുത്തലിലുണ്ട്.

ആഗോളവത്കരണം, ഉദാരീകരണം, അമേരിക്കന്‍ നിക്ഷേപം എന്നിവയെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് ബുദ്ധദേവ് പറഞ്ഞതായും വിക്കി രേഖകള്‍ വ്യക്തമാക്കുന്നു. “സാമ്പത്തിക ഉദാരീകരണം വേണമെന്ന തിരിച്ചറിവ് കമ്യൂണിസ്‌റ്റുകാര്‍ക്ക് വന്നിട്ടുണ്ട്. ലോകത്തിന്റെ സാമ്പത്തിക ചിത്രം മാറി വരുമ്പോള്‍ ഒന്നുകില്‍ കമ്യൂണിസ്‌റ്റുകാര്‍ പരിഷ്കരണത്തിന് തയ്യാറാകണം, അല്ലെങ്കില്‍ നശിക്കണം“. ബുദ്ധദേവിന്റെ കാഴ്ചപ്പാടുകള്‍ ഇങ്ങനെ പോകുന്നു.

ബംഗാളില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ സ്വാഗതം ചെയ്യുന്നതായും ബുദ്ധദേവ് സംഭാഷണത്തിനിടെ വ്യക്തമാക്കി. ബോയിംഗ്, ഡൗ കെമിക്കല്‍സ് തുടങ്ങിയ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ബംഗാള്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്. ഇത് സംബന്ധിച്ച് ബോയിംഗുമായി ബുദ്ധദേവ് ബന്ധപ്പെട്ടതായും സൂചനയുണ്ട്.

ബംഗാളിനെ വാണിജ്യപരമായും വിദ്യാഭ്യാസപരമായും ഉയര്‍ത്താന്‍ അമേരിക്കയുമായുള്ള ബന്ധം വളര്‍ത്തണമെന്നും ബുദ്ധദേവ് പറഞ്ഞതായും കേബിളിലുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :