വിജയസാധ്യതയാവണം മാനദണ്ഡം: കേന്ദ്ര കമ്മിറ്റി

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിജയസാധ്യത മുഖ്യ മാനദണ്ഡമാക്കിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍. രണ്ട് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന തീരുമാനം തല്‍ക്കാലം നടപ്പിലാക്കേണ്ടെന്നും കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി സൂചന.

രണ്ട് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കരുതെന്ന് പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് കാ‍ര്യമാക്കേണ്ട എന്നാണ് വിലയിരുത്തല്‍. അതിനാല്‍ രണ്ട് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണമെന്ന് നിര്‍ബന്ധമില്ല എന്നും കമ്മിറ്റിയില്‍ തീരുമാനമായതായി സൂചന.

കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പൊതു സാധ്യതകളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തു. രണ്ട് സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകള്‍ നേടിയെടുക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത് യോഗം വിലയിരുത്തി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ ഇടമലയാര്‍, ഐസ്ക്രീം കേസുകള്‍ വീണ്ടും പൊങ്ങിവന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അതിനാല്‍ പാര്‍ട്ടി ഇത് പരമാവധി മുതലെടുക്കണം. യു ഡി എഫ്ന്റെ പേരില്‍ ഉയര്‍ന്നുവന്നിരിക്കുന്ന തെറ്റുകളും കുറ്റങ്ങളും എല്‍ഡിഎഫ് വോട്ടാക്കി മാറ്റാന്‍ ശ്രമിക്കണമെന്നും യോഗം വിലയിരുത്തി എന്നും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :