നാഗാലന്റില്‍ വാര്‍ഷിക ബജറ്റിനേക്കാള്‍ വലിയ ഹൈവേ നിര്‍മാണ പദ്ധതി: വന്‍ അഴിമതി

ന്യുഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2012 (15:07 IST)
സംസ്ഥാനത്തിന്റെ ആകെ വാര്‍ഷിക ചിലവിനേക്കാള്‍ വലിയ തുക നാഗാലാന്റിലെ നാലു റോഡുകള്‍ക്ക് നിര്‍മ്മാണചിലവായി നല്‍കിയതായി ആരോപണം. അധികൃതര്‍ ഞെട്ടിയ അഴിമതിക്കെതിരെ അന്വേഷണത്തിനു ശുപര്‍ശ നല്‍കിയിരിക്കുകയാണ്. നാലു ഹൈവേ നിര്‍മ്മാണ പദ്ധതികള്‍ക്കും കൂടി ചിലവ് വിലയിരുത്തിയിരിക്കുന്നത് 1296 മുതല്‍ 2988 കോടി വരെയാണ്. രാജ്യത്തിന്റെ വാര്‍ഷിക ബജറ്റ് കേവലം 2300 മാത്രവും.

36 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട ഈ റോഡിന്റെ ഒരു കിലോമീറ്റര്‍ പോലും ഇതുവരെ പൂര്‍ത്തികരിച്ചിട്ടുമില്ല. ചഖാബ്മ-സുന്‍ഹെബൊടൊ(118 കി.മീ), ഫുറ്റ്സെറൊ(74 കി.മി), മെറങ്കൊങ്(105 കി.മീ), ലോമ്ലെഗ് (32 കി.മീ). റോഡാണു പൂര്‍ത്തീകരിക്കന്‍ തീരുമനിച്ചത്. 2010 ലാണ് മേത്താസ് -ഗായത്രി എന്ന കമ്പനിയെ നിര്‍മ്മാണം ഏല്‍പ്പിച്ചത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :