ഒളിമ്പിക്സ്: ഇന്ത്യക്കൊപ്പം കല്‍മാഡിക്ക് പോകാനാകില്ല

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിനൊപ്പം പോകാന്‍ സുരേഷ് കല്‍മാഡിക്ക് അനുമതിയില്ല. ഡല്‍ഹി ഹൈക്കോടതിയാണ് കല്‍മാഡിക്ക് അനുമതി നിഷേധിച്ചത്. ഈ മാസം 27 വരെ രാജ്യം വിട്ടുപോകരുതെന്ന് കോടതി ഉത്തരവിട്ടു.

ഔദ്യോഗിക പദവി ഉപയോഗിച്ച് ഇന്ത്യന്‍ സംഘത്തിനൊപ്പം എവിടെയും പോകാന്‍ കല്‍മാഡിക്ക് അര്‍ഹതയില്ലെന്ന് കോടതി അറിയിച്ചു. സ്വന്തം നിലയില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിന് കല്‍മാഡിക്ക് വിലക്കില്ല. 27ന് ശേഷം കല്‍മാഡിക്ക് ലണ്ടനിലേക്ക് പോകാമെന്നും കോടതി അറിയിച്ചു.

സുരേഷ് കല്‍മാഡിക്ക് ഒളിമ്പിക്സിന് ലണ്ടനില്‍ പോകാന്‍ പ്രത്യേക സി ബി ഐ കോടതി അനുമതി നല്‍കിയിരുന്നു. പത്തു ലക്ഷം രൂപയുടെ ബോണ്ടിലാണ്‌ ലണ്ടനില്‍ പോകാന്‍ അനുമതി നല്‍കിയത്‌. കോമണ്‍‌വെല്‍ത്ത് അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത സുരേഷ് കല്‍മാഡി ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :