അസം കലാപം: വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം രൂപ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അസം കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വ്യക്തമായ വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സി ബി ഐ.

അസം കലാപവുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളില്‍ മാത്രം രജിസ്ടര്‍ ചെയ്ത ഏഴ് കേസുകളില്‍ പ്രതികളായവരെ കുറിച്ച് കൂടുതല്‍ വിവരം ശേഖരിക്കാന്‍ സി ബി ഐയുടെ പ്രത്യേക വിഭാഗം അസമില്‍ തങ്ങിയിട്ടുണ്ട്.

കലാപവുമായി ബന്ധപ്പെട്ട കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കുന്ന ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ സി ബി ഐയ്ക്ക് മുന്‍പാകെ ഹാജരാക്കുന്നവര്‍ക്കായിരിക്കും പാരിതോഷികം നല്‍കുകയെന്ന് സി ബി ഐ വക്താവ് ദാരിണി മിശ്ര പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :