തൂത്തുക്കുടിയിലേത് നേരത്തെ തീരുമാനിച്ചുറപ്പിച്ച വെടിവെപ്പെന്ന് സീതാറാം യെച്ചൂരി

ഞായര്‍, 3 ജൂണ്‍ 2018 (16:58 IST)

ചെന്നൈ: തൂത്തുക്കുടിയിലേത് നേരത്തെ തീരുമാനിച്ചുറപ്പിച്ച പൊലീസ് വെടിവെപ്പെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റെർലൈറ്റ് ഫാക്ടറി പൂട്ടി എന്ന് ഉറപ്പ് വരുത്തണം എന്നും സീതാറാം യെച്ചൂരി പറഞ്ഞു. തൂത്തുക്കുടി പൊലീസ് വെടിവെപ്പിൽ പരിക്കേറ്റവരെ  സന്ദരശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  
 
പരിസ്ഥിതിക്കേൽപ്പിച്ച് കനത്ത പ്രഹരത്തിനും പ്രദേശ വാസികൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും വേദാന്ത ഗ്രൂപ്പ് വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 
 
പരിസ്ഥിതിക്ക് കനത്ത പ്രഹരമേൽപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ പ്ലാന്റ് പൂട്ടാൻ ഉത്തരവിട്ടിരുന്നു. സ്ടെർലൈറ്റ് പ്ലാന്റിനെതിരെ 
പ്രദേശ വാസികളുടെ സമരത്തിലുണ്ടായ പൊലീസ് വെടിവെപ്പിൽ 13 പേർ കൊല്ലാപ്പെട്ടത് വിവാദമായ സാഹചര്യത്തിലാണ് ഫാക്ടറി പൂട്ടാൻ സർക്കാർ തീരുമാനിച്ചത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെവിൻ വധം: തെളിവെടുപ്പിനിടെ വാൾ കണ്ടെടുത്തു, മുൻ മൊഴികളിൽ തന്നെ ഉറച്ചുനിന്ന് പ്രതികൾ

കെവിൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ചുവെന്ന് കരുതുന്ന വാൾ അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ...

news

രാജ്യത്ത് എല്ലാ മരുന്നുകൾക്കും വില നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

രാജ്യത്തെ 850 ആവശ്യ മരുന്നുകൾക്ക് കൊണ്ടുവന്ന വില നിയന്ത്രണം മറ്റു മരുന്നുകളിലേക്കും ...

news

നിപ്പ: മലപ്പുറം ആർടി ഓഫീസിൽ നാളെ മുതൽ എട്ട് വരെ ടെസ്‌റ്റും സേവനങ്ങളും നിർത്തി

നിപ്പ വൈറസ് ബാധയെത്തുടർന്ന് മലപ്പുറം ആർടി ഓഫീസിൽ നാളെ മുതൽ എട്ട് വരെ ടെസ്‌റ്റുകളും ...

Widgets Magazine