തുഷാറിന് രാജ്യസഭാ സീറ്റ് ഓഫര്‍ ചെയ്തെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ കൃഷ്ണദാസാണെന്ന് കരുതുന്നില്ല: ശ്രീധരന്‍ പിള്ള

തുഷാര്‍ വെള്ളാപ്പള്ളി, രാജ്യസഭ, പി എസ് ശ്രീധരന്‍ പിള്ള, ബി ഡി ജെ എസ്, Thushar Vellappally, RS, Sreedharan Pillai, BJP
കോട്ടയം| BIJU| Last Modified ബുധന്‍, 21 മാര്‍ച്ച് 2018 (17:27 IST)
ബിഡി‌ജെ‌എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ബി ജെ പി നേതാവും ചെങ്ങന്നൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ പി എസ് ശ്രീധരന്‍ പിള്ള. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

തുഷാറിന് രാജ്യസഭാ സീറ്റ് നല്‍കുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണ്. അത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പി കെ കൃഷ്ണദാസാണെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍‌പിള്ള പറഞ്ഞു.

നിലവില്‍ ബി ഡി ജെ എസുമായുള്ള തര്‍ക്കങ്ങള്‍ എത്രയും വേഗം പരിഹരിക്കും. ബി ഡി ജെ എസിന് നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കും. ചില സാങ്കേതിക തടസങ്ങള്‍ മാത്രമാണ് അതിനുള്ളത് - ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തുഷാറിനെ വെട്ടിയാണ് വി മുരളീധരന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. ബി ജെ പിയുടെ അവഗണനകള്‍ക്കെതിരെ തുഷാര്‍ നേരിട്ടുതന്നെ രംഗത്തെത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :