ഇടത്തോട്ട് തിരിയാനൊരുങ്ങുന്ന തുഷാറിനെ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി നീക്കം

ന്യൂഡൽഹി, വ്യാഴം, 8 മാര്‍ച്ച് 2018 (07:33 IST)

 rajyasabha , thushar vellappally , thushar , Bjp , BDJS , ബിഡി‍ജെഎസ് , എൻഡിഎ , യുപി , തുഷാർ വെള്ളാപ്പള്ളി

ഇടഞ്ഞു നില്‍ക്കുന്ന ബിഡി‍ജെഎസിനെ വരുതിയില്‍ നിര്‍ത്താന്‍ പാര്‍ട്ടി ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകാൻ ബിജെപി നീക്കം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റി​ൽ​നി​ന്ന് തു​ഷാ​റി​നെ രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ക്കാനാണ് ബി​ജെ​പി തീരുമാനം. ഇക്കാര്യം നേതൃത്വം തു​ഷാ​റി​നെ അ​റി​യി​ച്ച​താ​യും മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

എൻഡിഎയിലെ മറ്റു ഘടകകക്ഷികള്‍ക്കും പരിഗണന നൽകാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. കോർപ്പറേഷനുകളിൽ അര്‍ഹമായ പദവികളാകും ഇവര്‍ക്ക് നല്‍കുക.

അതേസമയം, യുപിയിൽ നിന്നു തനിക്കു രാജ്യസഭാ സീറ്റ് നൽകിയതായുള്ള വാർത്തകളെക്കുറിച്ച് അറിവില്ലെന്നു തുഷാർ അറിയിച്ചു.

എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ​നി​ന്ന് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടി ഇ​ട​തു​മു​ന്ന​ണി​യോ​ട് അ​ടു​ക്കു​ന്ന സാഹചര്യം ബി​ഡി​ജ​ഐ​സ് നിലനിര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മൊബൈലിന്‍റെ പാസ്‌വേഡ് എന്ത്? കാര്‍ത്തി ചിദംബരം വാ തുറന്നില്ല; ഇനി നുണപരിശോധനയല്ലാതെ വഴിയില്ലെന്ന് സിബിഐ!

ഐ എന്‍ എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ നിര്‍ത്തിപ്പൊരിക്കുകയാണ് സി ബി ഐ. ഇനി ...

news

സത്യം എത്രയൊക്കെ മൂടിവെച്ചാലും ഒടുവിൽ തെളിയിക്കപ്പെടും: കോടതി വിധിയിൽ പ്രതികരണവുമായി ഷുഹൈബിന്റെ കുടുംബം

'സത്യം എത്രയൊക്കെ മൂടിവെച്ചാലും തെളിയിക്കപ്പെടും, പടച്ചവൻ നേരിട്ട് കോടതിയിൽ വന്ന് പറഞ്ഞ ...

news

കിം കി ഡുക്കിന്റെ ‘കാമകേളിക‌ള്‍‘ പുറത്ത് വിട്ട് നടിമാര്‍

പ്രമുഖ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിനെതിരെ ഗുരുതര ആരോപണവുമായി നടിമാര്‍ ...

news

ഷുഹൈബ് വധക്കേസ്; സിബിഐയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോടിയേരി, സിബിഐയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് ജയരാജന്‍

സംസ്ഥാന സർക്കാരിന്റെ ശക്തമായ എതിർപ്പ് മറികടന്ന് കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ...

Widgets Magazine