ചെങ്ങന്നൂരില്‍ ബി ജെ പിക്ക് പാലം വലിക്കുമോ ബിഡി‌ജെ‌എസ്?

പത്തനംതിട്ട, ബുധന്‍, 7 ഫെബ്രുവരി 2018 (21:21 IST)

BJP, BDJS, Thushar Vellappally, Vellappally, Chengannur, Sreedharan Pillai,  ബിജെപി, ബിഡിജെ‌എസ്, തുഷാര്‍ വെള്ളാപ്പള്ളി, വെള്ളാപ്പള്ളി, ശ്രീധരന്‍‌പിള്ള, ചെങ്ങന്നൂര്‍

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുകയാണ്. എല്ലാ മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചനകള്‍ ആരംഭിച്ചു. മഞ്ജു വാര്യര്‍ മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ച സിപി‌എം ഉചിത സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ കണ്ടെത്തുമെന്നാണ് അറിയുന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി സി വിഷ്ണുനാഥ് തന്നെ വരാനാണ് സാധ്യത.
 
എന്നാല്‍ ബി ജെ പി മുന്നണിയില്‍ വലിയ പ്രശ്നം നടക്കുകയാണ്. ചെങ്ങന്നൂരില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് ബി ഡി ജെ എസിന്‍റെ തീരുമാനം. ബി ജെ പിയുമായി ചേര്‍ന്നുപോകേണ്ടതില്ലെന്ന നിലപാടിലാണ് അവര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുമായി സഖ്യമുണ്ടാക്കിയതിനാലാണ് ചെങ്ങന്നൂരില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായതെന്നാണ് ബി ഡി ജെ എസിന്‍റെ അവകാശവാദം. എന്നാല്‍ അത് പൂര്‍ണമായും അംഗീകരിക്കാന്‍ ബി ജെ പി തയ്യാറല്ല.
 
ആറായിരം വോട്ടുമാത്രമുണ്ടായിരുന്ന ബി ജെ പി കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ 40000ന് മുകളില്‍ വോട്ട് സ്വന്തമാക്കിയിരുന്നു. ഇത് സ്ഥാനാര്‍ഥിയായ പി എസ് ശ്രീധരന്‍‌പിള്ളയുടെ വ്യക്തിപ്രഭാവത്തിന് കിട്ടിയ അംഗീകാരം കൂടിയാണെന്നാണ് ബി ജെ പിയുടെ വാദം. എന്നാല്‍ തങ്ങളുടെ അണികളുടെ പ്രവര്‍ത്തനമാണ് ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ബി ജെ പിക്ക് സഹായകമായതെന്ന് ബി ഡി ജെ എസും പറയുന്നു.
 
എങ്ങനെയും ബി ഡി ജെ എസിനെ ഒപ്പം നിര്‍ത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രം സംസ്ഥാന ബി ജെ പിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ നിലവില്‍ എസ് എന്‍ ഡി പി ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. അതും ബി ജെ പിയെ ആശങ്കയിലാഴ്ത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'പട്ടേൽ ആയിരുന്നു ആദ്യപ്രധാനമന്ത്രിയെങ്കിൽ പാക് അധീന കശ്മീർ ഇന്ത്യയിലുണ്ടാകുമായിരുന്നു'; നെഹ്‌റുവിനെതിരെ മോദി

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒളിയമ്പ്. ...

news

ആരോപണമുന്നയിക്കാൻ മോദി പ്രതിപക്ഷ നേതാവല്ല പ്രധാനമന്ത്രിയാണ്, ഉത്തരം നൽകണം: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിപക്ഷ ...

news

സംഘപരിവാറിന്റെ ആ നുണയും പൊളിഞ്ഞു

മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കവി ...

news

നീക്കം ദിലീപിന് കുരുക്കാകുമോ ?; വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹൈക്കോടതിയിലേക്ക്

ദൃശ്യങ്ങൾ ദിലീപിന് കൈമാറിയാൽ പ്രചരിക്കാൻ സാധ്യതയുണ്ടെന്നും ഇരയായ നടിക്ക് ...

Widgets Magazine