ആര്‍‌കെ നഗറില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്, വിശാലിന്‍റെ പത്രിക സ്വീകരിച്ചു

ചെന്നൈ, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (20:46 IST)

Vishal, Jayalalithaa, Sasikalaa, Stalin, Dinakaran, Deepa, വിശാല്‍, ജയലളിത, ശശികല, സ്റ്റാലിന്‍, ദിനകരന്‍, ദീപ

ആര്‍ കെ നഗറില്‍ വന്‍ ട്വിസ്റ്റ്. നടന്‍ വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. ആദ്യം പത്രിക തള്ളിയതിനെ തുടര്‍ന്ന് വിശാല്‍ വന്‍ പ്രതിഷേധമാണ് നടത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ വിശാലിന്‍റെ വാദങ്ങള്‍ അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക സ്വീകരിക്കുകയായിരുന്നു.
 
ആര്‍ കെ നഗറില്‍ നിന്ന് വിശാലിനെ പിന്തുണച്ചുകൊണ്ടുള്ള പത്ത് പ്രതിനിധികളുടെ കൈയൊപ്പില്‍ ഉണ്ടായ അവ്യക്തതയാണ് വിശാലിന്‍റെ പത്രിക ആദ്യം തള്ളാന്‍ കാരണമായത്. വിശാലിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് രണ്ടുപേര്‍ പെട്ടെന്ന് പിന്‍‌മാറിയതോടെയാണ് പത്രിക തള്ളിയത്. എന്നാല്‍ ഭീഷണിപ്പെടുത്തിയാണ് ഈ രണ്ടുപേരെ പിന്‍‌വലിപ്പിച്ചതെന്ന് തെളിയിക്കാന്‍ വിശാലിന് കഴിഞ്ഞതോടെയാണ് കമ്മീഷന്‍ പത്രിക സ്വീകരിക്കാന്‍ തയ്യാറായത്.
 
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.
 
പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് തണ്ടയാര്‍പേട്ടൈ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ആര്‍ കെ നഗറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ജയലളിതയുടെ ബന്ധുവായ ജയകുമാറിന്‍റെ പത്രികയും തള്ളിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ഇവിടെ മത്സരിക്കുന്നത്. വിശാലിനെതിരായ നടപടികള്‍ രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. 
 
വിശാല്‍ മത്സരിച്ചാല്‍ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പാണ്. നിലവില്‍ സിനിമാ പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രസിഡന്‍റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമാണ് വിശാല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിശാല്‍ ആദ്യം ക്ഷുഭിതനായി, പിന്നെ പൊട്ടിക്കരഞ്ഞു; ചെന്നൈയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍

ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള നാമനിര്‍ദ്ദേശപത്രിക തള്ളിയതിന് ...

news

മാധ്യമരംഗത്തെ പ്രതിഭകള്‍ക്ക് അംഗീകാരമായി ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ്

ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അംഗീകാരം. മികച്ച ...

news

അമലപോളിന്റെ പൊക്കിള്‍ പ്രദര്‍ശനം‍; താരത്തിനെതിരെ അധിക്ഷേപവുമായി ലെനിന്‍

സിനിമയുടെ മികവിനേക്കാള്‍ അതിന്റെ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ...

news

ആര്‍കെ നഗര്‍ പൊട്ടിത്തെറിയുടെ വക്കില്‍, വിശാല്‍ അറസ്റ്റില്‍

നടന്‍ വിശാല്‍ അറസ്റ്റില്‍. ആര്‍ കെ നഗറില്‍ വിശാലിന്‍റെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിന് ...

Widgets Magazine