ആര്‍കെ നഗര്‍ പൊട്ടിത്തെറിയുടെ വക്കില്‍, വിശാല്‍ അറസ്റ്റില്‍

ചെന്നൈ, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (18:22 IST)

Vishal, Jayalalithaa, Sasikalaa, Stalin, Dinakaran, Deepa, വിശാല്‍, ജയലളിത, ശശികല, സ്റ്റാലിന്‍, ദിനകരന്‍, ദീപ

നടന്‍ വിശാല്‍ അറസ്റ്റില്‍. ആര്‍ കെ നഗറില്‍ വിശാലിന്‍റെ നാമനിര്‍ദ്ദേശപത്രിക തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പത്രിക തള്ളിയതില്‍ പ്രതിഷേധിച്ച് തണ്ടയാര്‍പേട്ടൈ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ ആര്‍ കെ നഗറില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.  
 
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാര്‍ത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.
 
ജയലളിതയുടെ ബന്ധുവായ ജയകുമാറിന്‍റെ പത്രികയും തള്ളിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് വിശാല്‍ ഇവിടെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. നാമനിര്‍ദ്ദേശപത്രിക തള്ളാനുള്ള യഥാര്‍ത്ഥ കാരണത്തില്‍ അവ്യക്തതയുണ്ട്. എന്നാല്‍, വിശാലിനെതിരായ ഈ നടപടി രാഷ്ട്രീയ നീക്കമാണെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. 
 
വിശാല്‍ മത്സരിച്ചാല്‍ എഐഡിഎംകെ, ഡിഎംകെ കക്ഷികളുടെ വോട്ടില്‍ ഭിന്നിപ്പുണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസിലാക്കിയ മുന്നണികളാണ് ഈ നടപടിക്ക് പിന്നിലെന്നാണ് വിശാല്‍ അനുകൂലികള്‍ ആരോപിക്കുന്നത്. നിലവില്‍ സിനിമാ പ്രൊഡ്യൂസേഴ്സ് കൌണ്‍സില്‍ പ്രസിഡന്‍റും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമാണ് വിശാല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അധ്യാപികയ്ക്ക് സംഭവിച്ചത് !

വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപികയെ ...

news

വിശാലിന്‍റെ നാമനിര്‍ദ്ദേശ പത്രിക തള്ളി, ആര്‍കെ നഗറില്‍ നാടകീയ രംഗങ്ങള്‍

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ...

news

ചുഴലിക്കാറ്റ്: സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലത്തീൻ സഭ

ഓഖി ചുഴലിക്കാറ്റിൽപെട്ടു പോയ 108 മത്സ്യത്തൊഴിലാളികൾ ഇനിയും മടങ്ങിയെത്താനുണ്ടെന്ന് ലത്തീൻ ...

news

ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ യാത്രികന്‍ ആശുപത്രിയില്‍; കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാറിന്റെ കാറിടിച്ച് സൈക്കിള്‍ ...

Widgets Magazine