ജയലളിതയുടെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് വിശാല്‍; തിങ്കളാഴ്‌ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ചെന്നൈ, ശനി, 2 ഡിസം‌ബര്‍ 2017 (19:58 IST)

 Actor Vishal , Vishal political entry , RK Nagar , Tamilnadu , Jayalalitha , DMK , ആര്‍കെ നഗര്‍ , വിശാല്‍ , രജനീകാന്ത് , ജയലളിത , നിയമസഭാ , ഉപതെരഞ്ഞെടുപ്പ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിയസഭാ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാല്‍. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്ന വിശാല്‍ തിങ്കളാഴ്‌ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. ഇതിനാല്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും കൂടിയായ വിശാല്‍ തിങ്കളാഴ്‌ച തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിഷയത്തില്‍ ഇതുവരെ വിശാല്‍ പ്രതികരിച്ചിട്ടില്ല.

ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഡിസംബര്‍ പതിനേഴിനാണ് ഉപതെരഞ്ഞെടുപ്പ്. ഇ മധുസൂദനനാണ് എഐഎഡിഎംകെയുടെ സ്ഥാനാർത്ഥി. മുരുഡു ഗണേഷാണ് ഡിഎംകെ സ്ഥാനാര്‍ഥി.

ആര്‍കെ നഗറില്‍ സൂപ്പർ താരങ്ങളായ രജനീകാന്തും കമലഹാസനുംമത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നുവെങ്കിലും ഇരുവരും പുറത്തുവന്ന വാര്‍ത്തകള്‍ തള്ളിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത നീക്കവുമായി വിശാല്‍ രംഗത്തേക്ക് കടന്നുവരുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആര്‍കെ നഗര്‍ വിശാല്‍ രജനീകാന്ത് ജയലളിത നിയമസഭാ ഉപതെരഞ്ഞെടുപ്പ് Tamilnadu Jayalalitha Dmk Rk Nagar Actor Vishal Vishal Political Entry

വാര്‍ത്ത

news

കന്നുകാലി കശാപ്പ് നിരോധന നിയമം കേന്ദ്രം പിന്‍‌വലിച്ചു

കശാപ്പിനായി കാലിച്ചന്തകളിലൂടെ കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു കൊണ്ടുള്ള വിജ്ഞാപനം ...

news

ഓഖി ചുഴലിക്കാറ്റ്: പിണറായി സര്‍ക്കാരിനെ ഞെട്ടിച്ച് മലയാളത്തില്‍ രാഹുലിന്റെ കിടിലന്‍ ട്വീറ്റ് - കൂടെ ഒരു അഭ്യര്‍ഥനയും

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ എത്രയും വേഗം ...

news

നാണക്കേടിന്റെ പട്ടം ചൂടി അറബിക്കടലിന്റെ റാണി; കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് രണ്ടാം സ്ഥാനം ! - കോഴിക്കോടും മോശമല്ല

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ രണ്ടാം സ്ഥാനം ...

news

താലി കെട്ടിയതിന് പിന്നാലെ കതിര്‍മണ്ഡപത്തില്‍ വരന്‍ കുഴഞ്ഞു വീണുമരിച്ചു!

താലി കെട്ടിയതിന് പിന്നാലെ കതിര്‍മണ്ഡപത്തില്‍ വരന്‍ കുഴഞ്ഞു വീണുമരിച്ചു. പഞ്ചാബിലെ മോഗാ ...

Widgets Magazine