ശ്രീദേവിയുടെ വേര്‍പാട്: അതീവ സങ്കടമെന്ന് പ്രധാനമന്ത്രി, മരണവാർത്ത ഞെട്ടിച്ചെന്ന് രാഷ്ട്രപതി

ന്യൂഡൽഹി, ഞായര്‍, 25 ഫെബ്രുവരി 2018 (10:22 IST)

 Veteran actress Sridevi , Sridevi passes away , Narendra modi , ramnath kovind , cardiac arrest , Dubai , Cinema , Dubai , ഇന്ത്യൻ സിനിമാ , ബോളിവുഡ് , ശ്രീദേവി , ശ്രീദേവി അന്തരിച്ചു , ബോണി കപൂർ,​ ഇളയ മകൾ ഖുഷി , രാംനാഥ് കോവിന്ദ് , നരേന്ദ്ര മോദി
അനുബന്ധ വാര്‍ത്തകള്‍

ബോളിവുഡ് ഇതിഹാസം ശ്രീദേവിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു.

ശ്രീദേവിയുടെ നിര്യാണത്തിൽ അതീവ സങ്കടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. മരണവാർത്ത ഞെട്ടിച്ചെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ട്വിറ്റര്‍.  

ബോളിവുഡ് താരം ശ്രീദേവിയുടെ നിര്യാണത്തിൽ അതീവ സങ്കടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമാ മേഖലയിൽ വളരയേറെ അനുഭവസമ്പത്തുള്ളയാളാണ് അവരെന്ന് സമൂഹമാധ്യമമായ ട്വിറ്ററിലെഴുതിയ കുറിപ്പിൽ പ്രധാനമന്ത്രി കുറിച്ചു. ‘അവരുടെ ദൈർഘ്യമേറിയ സിനിമാ ജീവിതത്തിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവിസ്മരണീയമായ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ വേർപാടിൽ ദുഃഖിക്കുന്ന ഏവരോടും അനുശോശനം അറിയിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’ – മോദി കുറിച്ചു.

മരണ വാർത്ത ഞെട്ടിച്ചതായി രാഷ്ട്രപതി സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ചു. “ലക്ഷക്കണക്കിനു വരുന്ന ആരാധകരുടെ ‍നെഞ്ചു തകർത്താണ് അവർ കടന്നുപോകുന്നത്. മൂണ്ട്രം പിറൈ, ലാംമെ ഇംഗ്ലിഷ് വിംഗ്ലിഷ് തുടങ്ങിയ സിനിമകളിലെ അഭിനയം മറ്റു അഭിനേതാക്കൾക്ക് ഒരു പ്രചോദനമാണ്. അവരുടെ കുടുംബത്തോടും അടുത്ത സഹപ്രവർത്തകരോടും അനുശോചനം അറിയിക്കുന്നു” – രാഷ്ട്രപതി കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും; സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച മുതിർന്ന ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് ...

news

കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യശത്രു: യെച്ചൂരി

കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യശത്രുവെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം ...

news

മധുവിന്‍റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍

ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. മൊത്തം 16 ...

news

കാനത്തിനോട് കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി വരാൻ കെ എം മാണി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് കെ. എം ...

Widgets Magazine