ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും; സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

മുംബൈ, ഞായര്‍, 25 ഫെബ്രുവരി 2018 (10:00 IST)

Widgets Magazine
  Veteran actress Sridevi , Sridevi passes away , cardiac arrest , Dubai , Cinema , Dubai , ഇന്ത്യൻ സിനിമാ , ബോളിവുഡ് , ശ്രീദേവി , ശ്രീദേവി അന്തരിച്ചു , ബോണി കപൂർ,​ ഇളയ മകൾ ഖുഷി

ഇന്ത്യൻ സിനിമാ ലോകത്തെ വിസ്മയിച്ച മുതിർന്ന ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയില്‍ എത്തിക്കും. യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്‌ച രാത്രി 11.30 യോടെ ആയിരുന്നു മരണം. മൃതദേഹം ദുബായില്‍ നിന്നും നിന്നും ഇന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും.

ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീദേവിയെ രക്ഷിക്കാന്‍ സാധിച്ചില്ല. മരണ സമയത്ത് ഭർത്താവും നിർമാതാവുമായ ബോണി കപൂർ,​ ഇളയ മകൾ ഖുഷി എന്നിവർ സമീപത്തുണ്ടായിരുന്നു. ഷൂട്ടിംഗുള്ളതിനാൽ മൂത്ത മകൾ ജാൻവി ദുബായിലേക്ക് പോയിരുന്നില്ല.

1963 ഓഗസ്റ്റ് 13 ന് തമിഴ്നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ച ശ്രീദേവി ബാലതാരമായിട്ടാണ് സിനിമയില്‍ എത്തിയത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്നാണ് അറിയപ്പട്ടത്.

2013ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ശ്രീ​ദേ​വി​യെ ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ളും ആ​റ് ഫി​ലിം ഫെ​യ​ർ അ​വാ​ർ​ഡു​ക​ളും കി​ട്ടി​യി​ട്ടു​ണ്ട്. ആ​ലിം​ഗ​നം, തു​ലാ​വ​ർ​ഷം, സ​ത്യ​വാ​ൻ സാ​വി​ത്രി, നാ​ല് മ​ണി പൂ​ക്ക​ൾ, ദേ​വ​രാ​ഗം കു​മാ​ര സം​ഭ​വം ഉ​ള്‍​പ്പെ​ടെ 26 മ​ല​യാ​ള സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യൻ സിനിമാ ബോളിവുഡ് ശ്രീദേവി ശ്രീദേവി അന്തരിച്ചു ബോണി കപൂർ ​ ഇളയ മകൾ ഖുഷി Dubai Cinema Cardiac Arrest Sridevi Passes Away Veteran Actress Sridevi

Widgets Magazine

വാര്‍ത്ത

news

കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യശത്രു: യെച്ചൂരി

കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യശത്രുവെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം ...

news

മധുവിന്‍റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍

ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. മൊത്തം 16 ...

news

കാനത്തിനോട് കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങി വരാൻ കെ എം മാണി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് കേരള കോണ്‍ഗ്രസ് എം നേതാവ് കെ. എം ...

Widgets Magazine