ചിലര്‍ രാജ്യത്തിന്റെ പ്രതിഛായ നോക്കാതെ പ്രശ്‌നങ്ങളെ വലുതാക്കുന്നു: വെങ്കയ്യ നായിഡു

വെങ്കയ്യ നായിഡു , ഫാസിസ്‌റ്റ് , സഹിഷ്‌ണുത , ബീഫ് വിഷയം
ഹൈദരാബാദ്| jibin| Last Updated: തിങ്കള്‍, 19 ഒക്‌ടോബര്‍ 2015 (08:53 IST)
രാജ്യത്ത് നടക്കുന്ന ഫാസിസ്‌റ്റ് നയങ്ങളെ ന്യായീകരിച്ച് കേന്ദ്ര നഗരകാര്യവകുപ്പ് മന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. ചിലര്‍ രാജ്യത്തിന്റെ പ്രതിഛായ മാനിക്കാതെ നടക്കുന്ന സംഭവങ്ങളെ വലുതാക്കി കാണിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ സഹിഷ്ണുതയുള്ള രാജ്യമായി ഇന്ത്യയില്‍ സഹിഷ്‌ണുത കുറഞ്ഞുവരുകയാണെന്ന് വരുത്തി തീര്‍ക്കാര്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സഹിഷ്‌ണുത തകരുന്നുവെന്ന ഒരു പുതിയൊരു ട്രെൻഡ് ഉയര്‍ന്നുവന്നിരിക്കുകയാണ്. ചിലയാളുകൾ അക്രമസംഭവങ്ങളെ പൊതുവായി കാണാനാണു ശ്രമിക്കുന്നത്. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ കാണുബോള്‍ ബുദ്ധിജീവികൾക്കും എഴുത്തുകാർക്കും അപലപിക്കാമെങ്കിലും അവർ രാജ്യത്തിന്റെ പ്രതിഛായ കൂടി ആലോചിക്കണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.

ഇന്ത്യയെ പല രാജ്യങ്ങളും ആക്രമിച്ചതായി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ത്യ ഒരു രാജ്യത്തേയും ആക്രമിക്കാന്‍ തയാറായിട്ടില്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഇന്ത്യക്ക് ആരെയും ആക്രമിക്കാന്‍ താല്‍പ്പര്യമില്ല. സഹിഷ്ണുതയെന്നത് എല്ലാ ഇന്ത്യക്കാരുടെയും രക്തത്തിലുള്ളതാണെന്നും നായിഡു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :