ആര്‍എസ്എസ് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാറില്ല: പരീക്കര്‍

 ആര്‍എസ്എസ് , ഗോമാംസം , മനോഹര്‍ പരീക്കര്‍ , ഫാസിസ്‌റ്റ്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (14:00 IST)
ആര്‍എസ്എസ് രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാറില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.
ഗോ മാംസത്തിന്റെ കാര്യം വ്യക്തിപരമാണ്. ഗോമാംസം കഴിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഒരു വിഭാഗത്തെ മാത്രം തൃപ്തിപ്പെടുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നാളെ മുതല്‍ ആരും മാംസാഹാരം കഴിക്കരുതെന്ന് സസ്യഭുക്കുകള്‍ പറഞ്ഞാല്‍ അത് അംഗീകരിക്കുക പ്രയാസമായേക്കും. അതിനാല്‍ തന്നെ ഗോമാംസം കഴിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

ദാദ്രി പോലുള്ള സംഭവങ്ങള്‍ ബിജെപിയെയും എൻഡിഎയും ബാധിക്കും. ചിലസംഭവങ്ങൾ സ്ഥാപിത താത്പര്യമുള്ളവർ ഊതി പെരുപ്പിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ കാഴ്ച്ചപാടുകളെയും ദോഷകരമായി ബാധിക്കുമെന്നും പരീക്കർ കൂട്ടിച്ചേർത്തു. പനാജിയിൽ പൊതുജനങ്ങളുമായി സംവദിക്കുകയായിരുന്നു പരീക്കര്‍.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്‌റ്റ് നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ തിരിച്ചേൽപ്പിച്ച് പ്രതിഷേധിച്ച നടപടികളെ വെല്ലുവിളിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. സൗദി അറേബ്യയിൽ പോയി പന്നിയിറച്ചി കഴിച്ച ശേഷം അവർ ജീവനോടെ തിരിച്ചുവരുകയാണെങ്കിൽ വിഎച്ച്പി അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കും. അല്ലാത്തപക്ഷം, അവർ ആത്മവഞ്ചനാപരമായ നടപടികൾ അവസാനിപ്പിക്കണമെന്നും വിഎച്ച്പി ദേശീയ വക്താവ് സുരേന്ദ്ര ജെയ്ൻ ചോദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :