വരുന്നു നഗരയാത്രകള്‍ക്കായി രാജ്യത്തിന്റെ സ്വന്തം സ്മാര്‍ട്ട് കാര്‍ഡ്

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (08:57 IST)
രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള മെട്രോ ട്രെയിനുകള്‍ക്കു പുറമെ മറ്റ് യാത്രകള്‍ക്കും, ഷോപ്പിംഗിനുമൊക്കെ ഉപയോഗപ്പെടുത്താവുന്ന സ്മാര്‍ട്ട് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് നഗര വികസന മന്ത്രാലയം പുറത്തിറക്കും.

ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് സൗകര്യം നല്‍കി ഷോപ്പിങ്ങിനും മറ്റും ഉപയോഗിക്കാവുന്ന രീതിയിലാണ് കാര്‍ഡ് തയ്യാറാക്കുന്നത്. നാഷ്ണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, സി-ഡാക്, ബിഐഎസ്, നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

രാജ്യത്തൊട്ടാകെ കാര്‍ഡ് ഉപയോഗിക്കുന്നതിന് വിവിധ ഏജന്‍സികളുമായി സഹകരണം ഉറപ്പാക്കാന്‍ കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :