മത അസഹിഷ്‌ണുതയും ഉച്ചനീചത്വങ്ങളും സമൂഹത്തിന്റെ ഭാഗമായി മാറിയെന്ന് എല്‍കെ അദ്വാനി

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (11:57 IST)
മത അസഹിഷ്‌ണുതയും ജാതീയമായ ഉച്ചനീചത്വങ്ങളും സമൂഹത്തിന്റെ ഭാഗമായി മാറിയെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി. ഡല്‍ഹിയില്‍ കേരള ക്ലബിന്റെ രജതജൂബില്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്വാനി. ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്ത എഴുതിത്തയ്യാറാക്കിയ പ്രസംഗത്തിലാണ് അദ്വാനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ എഴുതിത്തയ്യാറാക്കി നല്കിയ കുറിപ്പിലെ കാര്യങ്ങള്‍ അദ്വാനി പരാമര്‍ശിച്ചില്ല. മത അസഹിഷ്‌ണുതയും ജാതീയമായ ഉച്ചനീചത്വങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള നീതിനിഷേധവും അപമാനിക്കലും സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞു. ഈ രോഗങ്ങള്‍ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കണമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ദാദ്രി സംഭവമോ രാജ്യത്ത് ഇത്തരത്തില്‍ നടന്ന മറ്റ് ഏതെങ്കിലും സംഭവമോ കുറിപ്പില്‍ അദ്വാനി പരാമര്‍ശിച്ചില്ല. ഭക്ഷണവും സംഗീതവും പോലും ഫാസിസം തീരുമാനിക്കുന്ന സ്ഥിതിവിശേഷം അദ്വാനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :