വര്‍ഷങ്ങളായി മൌഗ്ലിയെപ്പോലെ ജീവിതം; കാട്ടില്‍ കഴിഞ്ഞ എട്ടുവയസ്സുകാരിയെ രക്ഷിച്ചു

കുരങ്ങുകള്‍ക്കൊപ്പം കഴിഞ്ഞ പെണ്‍കുട്ടിയെ പൊലീസ് രക്ഷിച്ചു

Aiswarya| Last Modified വ്യാഴം, 6 ഏപ്രില്‍ 2017 (10:21 IST)
ഉത്തര്‍പ്രദേശില്‍ കുരങ്ങുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന എട്ടുവയസുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. കട്ടാര്‍നിയഗട്ട് വന്യജീവി സങ്കേതത്തില്‍ നിന്നാണ് ഈ പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. നവഭാരത് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരുന്നത്.

പൊലീസ് സംഘം ഈ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ അവരുടെ മുന്നില്‍ നിന്ന് ഓടിയുകയും തുടര്‍ന്ന്
നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തുകയും സമീപത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

മനുഷ്യരേപ്പോലെ പെരുമാറാന്‍ സാധിക്കാത്ത കുട്ടി ആളുകളെ ഭയത്തോടെയാണ് കാണുന്നത്. മാത്രമല്ല ചില സമയങ്ങളില്‍ മൃഗങ്ങളെപ്പോലെ കൈകള്‍ ഉപയോഗിച്ച് നടക്കാനും ശ്രമിക്കുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന ചികിത്സ കൊണ്ട് കുട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതുവളരെ സാവധാനമാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കുടാതെ ഭാഷകള്‍ തിരിച്ചറിയാനോ മനുഷ്യരേപ്പോലെ സംസാരിക്കാനോ കുട്ടിക്ക്
സാധിക്കുന്നില്ല എന്നും ഡോക്ടര്‍മാര്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :