Widgets Magazine
Widgets Magazine

ചോരയിൽ കുളിച്ച കുഞ്ഞുമായി വന്ന ആംബുലൻസ്​​ തടഞ്ഞ് പ്രധാനമന്ത്രിക്ക് വഴിയൊരുക്കി

ന്യൂഡൽഹി, ബുധന്‍, 5 ഏപ്രില്‍ 2017 (15:59 IST)

Widgets Magazine

ചോരയിൽ കുളിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന  ആംബുലൻസ് തടഞ്ഞ് ഡൽഹി പൊലീസ് വി ഐ പിക്ക് വഴിയൊരുക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്ത് പതിനാലാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സംഭവം നടന്നത്.
 
വി ഐ പിക്ക് വഴിയൊരുക്കാനായി  ബാരിക്കേഡുകൾ വച്ച് റോഡ് തടഞ്ഞിരിക്കുകയായിരുന്നു. അരമണിക്കൂറോളം നേരം പൊലീസ് ആംബുലൻസ് കടത്തിവിട്ടില്ല. തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ആംബുലൻസ് വിട്ടയക്കുകയായിരുന്നു.  
 
മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വഴിയൊരുക്കാനാണ് പൊലീസ് റോഡുകള്‍ ബ്ലോക്ക് ചെയ്തത്. പ്രോട്ടോകോള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ആംബുലന്‍സ് കടത്തിവിട്ടെന്നും പൊലീസ് പറഞ്ഞു. നിരവധി കാറുകള്‍ക്ക് പിന്നില്‍ കുടുങ്ങി കിടക്കുകയായിരുന്നു ആംബുലന്‍സ്. തടസങ്ങള്‍ നീക്കി മുന്നിലെത്തിക്കാന്‍ താമസം വന്നെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അറിയിച്ചു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പൊലീസിനു വീഴ്ച പറ്റി എന്ന പതിവ്‌ മറുപടിയുമായി ‘ഓട്ട ചങ്കൻ’ വരും; രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പിൽ

പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെയും ബന്ധുക്കളെയും മർദ്ദിച്ച സംഭവത്തിൽ ...

news

ഫോണ്‍ കെണി വിവാദം പുതിയ വഴിത്തിരിവിലേക്ക്; എ കെ ശശീന്ദ്രനെതിരെ പരാതിയുമായി യുവ മാധ്യമപ്രവര്‍ത്തക

മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. ശശീന്ദ്രന്‍ ...

news

ബിജെപിക്ക് വീണ്ടും തിരിച്ചടി; ബീഫ് നിരോധിക്കാന്‍ പാടില്ലെന്ന് തുഷാർ - വിഷയത്തില്‍ അമിത് ഷാ ഇടപെടും

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. കേരളത്തില്‍ ബീഫ് നിരോധിക്കേണ്ട ...

news

മകന്‍ നഷ്ടപ്പെട്ടതിന്റെ വേദന കൊണ്ടാണ് അവര്‍ സമരം നടത്തിയത്, അവരെ അതിന് അനുവദിക്കണമായിരുന്നു: ഉമ്മന്‍ ചാണ്ടി

പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും തടഞ്ഞ ...

Widgets Magazine Widgets Magazine