Widgets Magazine Widgets Magazine

കഞ്ചാവ് വേട്ട: മൂന്നു കിലോ കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയിൽ

പാറശാല, ബുധന്‍, 5 ഏപ്രില്‍ 2017 (17:27 IST)

Widgets Magazine

തമിഴ്‌നാട്ടിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയെ മൂന്നു കിലോ കഞ്ചാവുമായി അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് അറസ്റ് ചെയ്തു. പേരൂർക്കട പൂമള്ളിയൂർക്കോണം സ്വദേശി റിസ്വാൻ എന്ന ഇരുപത്തഞ്ചുകാരനാണ് പിടിയിലായത്. 
 
കഴിഞ്ഞ ദിവസം രാവിലെ ഒൻപതരയോടെ നടത്തിയ വാഹന പരിശോധനയിലാണ്  തമിഴ്‌നാട്ടിൽ നിന്ന് വന്ന വോൾവോ ബസിൽ നിന്ന്  പ്രതിയെ കഞ്ചാവുമായി  കസ്റ്റഡിയിലെടുത്തത്. കോളേജിൽ നിന്ന് വീട്ടിലേക്ക് വരുന്നവഴി  സ്ഥിരമായി കഞ്ചാവ് കടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചു. 
 
നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അമരവിള എക്സൈസ് സി.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കുഴൽപ്പണവേട്ട: രണ്ട് ലക്ഷത്തിനു പിറകെ 48 ലക്ഷം കൂടി പിടിച്ചു

വാഹന പരിശോധനയ്ക്കിടെ രണ്ട് ലക്ഷത്തിന്റെ കുഴൽപ്പണവുമായി കാറിൽ സഞ്ചരിച്ചിരുന്നവരെ പോലീസ് ...

news

ഒൻപതുകാരിയായ ബാലികയെ പീഡിപ്പിച്ച 54 കാരൻ അറസ്റ്റിൽ

ഒൻപതു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട അന്പത്തിനാലുകാരനെ കാക്കനാട് ...

news

ഹൈസ്‌കൂൾ വിദ്യാർത്‌ഥിനിയുടെ ആത്മഹത്യ: 15 കാരൻ പിടിയിൽ

ഹൈസ്‌കൂൾ വിദ്യാർത്‌ഥിനിയായ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതിനാൽ ആത്മഹത്യ ചെയ്യാൻ ...

news

ഉമ്മൻചാണ്ടിക്ക് ആശ്വാസം: സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി - കേസിൽ വീണ്ടും വാദം കേൾക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിയായ വിവാദമായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. ...

Widgets Magazine Widgets Magazine