സമരം സർക്കാരിനെതിരെയല്ല, പൊലീസിനെതിരെയാണ്; ജിഷ്ണുവിന് നീതി ലഭിയ്ക്കും വരെ സമരം തുടരുമെന്ന് മഹിജ

മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് മറ്റൊരു സ്ത്രീയും വീണു - ഇതാണ് സംഭവിച്ചത്; പൊലീസ് റിപ്പോർട്ട് ഇങ്ങനെ....

തിരുവനന്തപുരം| aparna shaji| Last Updated: വ്യാഴം, 6 ഏപ്രില്‍ 2017 (08:06 IST)
ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ സമരം ചെയ്യുമെന്ന് അമ്മ മഹിജ. തന്റെ സമരം സംസ്ഥാന സര്‍ക്കാരിനെതിരെയല്ല, കേരളത്തിലെ പൊലീസിനെതിരെയാണെന്നും വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ബന്ധുക്കള്‍ക്കൊപ്പം നിരാഹാരം ആരംഭിച്ചിരിക്കുകയാണ് മഹിജയും ജിഷ്ണുവിന്റെ അമ്മാവനും.

ഇന്നലെ പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. പലയിടത്തും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. അവശ്യസാധനങ്ങളെ സമരത്തിൽ നിന്നും ഒഴുവാക്കിയിട്ടുണ്ട്.

അതേസമയം പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പൊലീസ് ആരെയും മര്‍ദിക്കുകയോ തളളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പൊലീസ് ശ്രമിച്ചത്. ഈ സമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ വട്ടമിട്ടുപിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് മറ്റൊരുസ്ത്രീയും വീണു. ഇങ്ങനെയാണ് റിപ്പോർട്ടിൽ പറയുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :