തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്തുമസ്

ഇന്ന് ക്രിസ്തുമസ്

christmas, christmas celebration ക്രിസ്തുമസ്, ഇന്ന് ക്രിസ്തുമസ്
സജിത്ത്| Last Modified ഞായര്‍, 25 ഡിസം‌ബര്‍ 2016 (10:11 IST)
ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്റെ സ്മരണ പുതുക്കി ലോകമെങ്ങുമുള്ള വിശ്വാസിസമൂഹം ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം ആഘോഷമാക്കുകയാണ് ഓരോ വിശ്വാസിയും. ക്രിസ്തുമസ് പ്രമാണിച്ച് ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടന്നു. നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി നാടുംനഗരവും ക്രിസ്തുമസിനെ വരവേല്‍ക്കുകയാണ്. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്തുമസ്സിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നത്. ലോകത്തിലുള്ള ഏവരുടെയും മനസില്‍ സമാധാനത്തിന്റെയും ദൈവസ്‌നേഹത്തിന്റെയും സന്ദേശമാണ് ക്രിസ്തുമസ് ഓര്‍മപ്പെടുത്തുന്നത്.

എല്ലാ പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും വെബ്‌ദുനിയ മലയാളത്തിന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :