മുള ഉപയോഗിച്ച് കൂറ്റന്‍ നക്ഷത്രം നിര്‍മിക്കാം

വ്യാഴം, 22 ഡിസം‌ബര്‍ 2016 (17:33 IST)

 Christmas Star , Christmas , Bamboo , How to make star , നക്ഷത്രങ്ങള്‍ , ക്രിസ്‌തുമസ് , ക്രിസ്‌തുമസ് കാലം

നക്ഷത്രമില്ലാതെ ഒരു ക്രിസ്‌തുമസ് ഓര്‍ക്കാന്‍ പോലുമാകില്ല. ചെറുതും വലുതുമായ നക്ഷത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാകും. ചൈനീസ് വിപണി ഇന്നത്തെ ക്രിസ്‌തുമസ് കാലം പിടിച്ചെടുത്തിരിക്കുകയാണ്. എല്ലാത്തരത്തിലുമുള്ള ക്രിസ്‌തുമസ് വസ്‌തുക്കളും ഇന്ന് വാങ്ങാന്‍ ലഭിക്കും.

ആദ്യ കാലങ്ങളില്‍ മുളയും ഈറ്റയും കൊണ്ടായിരുന്നു നക്ഷത്രങ്ങള്‍ നിര്‍മിച്ചിരുന്നത്. ചെറു നക്ഷത്രം മുതല്‍ കൂറ്റന്‍ നക്ഷത്രംവരെ നിര്‍മിച്ചിരുന്ന കാലമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പു തന്നെ തയാറെടുപ്പുകള്‍ ആരംഭിച്ചാല്‍ മാത്രമെ മുളകള്‍ കൊണ്ടുള്ള നക്ഷത്രം മനോഹരമായി നിര്‍മിക്കാന്‍ സാധിക്കു.

ഉണങ്ങി പോകാത്ത നല്ല വഴക്കമുള്ള മുളയോ ഈറ്റയോ കൊണ്ടാണ് വലിയ നക്ഷത്രങ്ങള്‍ നിര്‍മിക്കുന്നത്. അധികം കട്ടിയുള്ളവ ആവശ്യമില്ല. ചെറിയ അളവില്‍ കീറിയെടുത്ത ശേഷം മിനുസപ്പെടുത്തി ആവശ്യമായ രീതിയില്‍ വളച്ച് കെട്ടിയാണ് നക്ഷത്രം നിര്‍മിക്കേണ്ടത്.

കട്ടി കൂടിയ മുളയാണെങ്കില്‍ ഒടിഞ്ഞു പോകുന്നതിന് കാരണമാകും. അതിനാല്‍ ഈറ്റയാകും നല്ലത്. ചെറിയ കയര്‍ ഉപയോഗിച്ച് വേണം നക്ഷത്രത്തിന്റെ കോണുകള്‍ കെട്ടാന്‍. പ്ലാസ്‌റ്റിക് കയര്‍ ഉപയോഗിച്ചാല്‍ അഴിഞ്ഞു പോയേക്കാം. ആദ്യ കാലങ്ങളില്‍ നക്ഷത്രങ്ങളില്‍ വര്‍ണ്ണ പേപ്പറുകളായിരുന്നു പൊതിഞ്ഞിരുന്നത്. ഇത് മഞ്ഞ് അടിച്ചാല്‍ പോകുമെന്നതിനാല്‍ ഇന്ന് പ്ലാസ്‌റ്റിക്കാണ് എല്ലാവരും പയോഗിക്കുക.

പല നിറത്തിലുള്ള പ്ലാസ്‌റ്റിക്കുകള്‍ ഇന്ന് വാങ്ങാന്‍ ലഭിക്കും. പല കളറുകള്‍ കൂട്ടിയോജിപ്പിച്ചുള്ള നക്ഷത്രത്തിന് ഭംഗി കുറയാന്‍ സാധ്യതയുണ്ട്. നക്ഷത്രത്തിന്റെ വലുപ്പം അനുസരിച്ച് വേണം ഉള്ളില്‍ ബള്‍ബ് ഇടേണ്ടത്, ബള്‍ബ് ഉള്ളില്‍ സ്ഥാപിക്കാന്‍ നക്ഷത്രത്തിന്റെ ഉള്ളിലൂടെ ഒരു ചെറിയ കമ്പ് കെട്ടുന്നത് നല്ലതാകും. ഇത് നക്ഷത്രത്തിന് കരുത്തും നല്‍കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മതം

news

ഈ പുല്‍ക്കൂട് കണ്ടാല്‍ മനസ് നിറയും; ഇങ്ങനെയാകണം പുല്‍ക്കൂട്

ക്രിസ്‌തുമസ് എന്നു കേള്‍ക്കുമ്പോഴെ മനസില്‍ നിറയുന്ന രൂപമാണ് അതിമാനോഹരമായി അലങ്കരിച്ച ...

news

ക്രിസ്തുമസിന്റെ പ്രധാന ആകര്‍ഷണമായ ക്രിസ്തുമസ് ട്രീ നമുക്കും അലങ്കരിക്കാം !

ഒരുപാട് മരങ്ങള്‍ക്ക് നടുവിലായി ആരും ശ്രദ്ധിക്കാതെ നിന്ന ഒരു ചെറു മരം. ആ തണുത്ത രാത്രിയുടെ ...

news

ഹിന്ദുത്വം മതമല്ലെന്ന് വീണ്ടും സുപ്രീംകോടതി

ഹിന്ദുത്വം മതമല്ലെന്നും ജീവിതക്രമം മാത്രമാണെന്നും വീണ്ടും സുപ്രീംകോടതി. ഇതുമായി ...

news

ഇങ്ങനെയായിരുന്നു നമ്മുടെ പൂർവ്വികർ വിവാഹം നടത്തിയിരുന്നത്; നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ അത്തരമൊരു ആചാരങ്ങൾ?

'വിവാഹം സ്വർഗത്തിൽ വെച്ച് നടക്കുന്നു' എന്നൊരു ചൊല്ലുണ്ട്. ഇന്നത്തെ കാലത്ത് വിവാഹം ...