ബെര്‍ലിനില്‍ ക്രിസ്മസ് ചന്തയിലെ ആക്രമണം; പ്രതിയെന്ന് സംശയിക്കുന്നയാളെ വെടിവെച്ചു കൊന്നു

മിലാന്‍, വെള്ളി, 23 ഡിസം‌ബര്‍ 2016 (16:46 IST)

Widgets Magazine

ബെര്‍ലിനില്‍ ക്രിസ്മസ് ചന്തയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇറ്റലിയിലെ മിലാനില്‍ വെച്ചാണ് അക്രമിയെന്ന് സംശയിക്കുന്ന അനിസ് എന്നയാളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
 
വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ സംശയം തോന്നിയ ഇയാളെ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു.
 
ജര്‍മ്മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. ക്രിസ്മസ് ചന്തയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 12 പേര്‍ ആയിരുന്നു സംഭവത്തില്‍ കൊല്ലപ്പെട്ടത്. അമ്പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബെര്‍ലിന്‍ മിലാന്‍ പ്രതി ക്രിസ്മസ് ചന്ത ആക്രമണം വടക്കന്‍ ഇറ്റലി Berlin Milan Christmas Market Attack North Italy

Widgets Magazine

വാര്‍ത്ത

news

വരുമാനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നു; വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണം: കെഎസ്ആർടിസി

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ നിരക്കില്‍ യാത്രയുടെ ആവശ്യമില്ലെന്നും എയ്ഡഡ്, ...

news

ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന് അടി തെറ്റി; രണ്ടാം ഐഎസ്എല്‍ കിരീടനേട്ടവുമായി കൊല്‍ക്കത്ത

നാല്‍‌പ്പത്തിനാലാം മിനിറ്റില്‍ പോര്‍ച്ചുഗീസ് താരം സെറിനോയിലൂടെയാണ് കൊല്‍ക്കത്ത സമനില ...

news

'ശംഖ'മീ കവിത; ശംഖ ഘോഷിന് ജ്ഞാനപീഠം അവാർഡ്

ഇത്തവണത്തെ ജ്ഞാനപീഠം അവാർഡ് ബംഗാളി കവിയും വിമർശകനുമായ ശംഖ ഘോഷിക്ക്. ആദിം ലാത-ഗുൽമോമേയ് ...

Widgets Magazine