രാജ്യത്തെ വിഭജിക്കുകയാണ് കോണ്‍ഗ്രസ്, വോട്ട് ബാങ്ക് രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും: നരേന്ദ്രമോദി

നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, റഫേല്‍, അമിത് ഷാ, Narendra Modi, Rahul Gandhi, Amit Shah
ഭോപ്പാല്‍| BIJU| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (18:45 IST)
രാജ്യത്തെ വിഭജിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വോട്ടുബാങ്ക് രാഷ്ട്രീയത്തെ ജനം പുറന്തള്ളണമെന്നും പ്രധാനമന്ത്രിയുടെ ആഹ്വാനം. ഭോപ്പാലില്‍ ബി ജെ പി പ്രവര്‍ത്തകരുടെ മഹാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്തെ വിഭജിക്കുക എന്നത് മാത്രമാണ് കോണ്‍ഗ്രസ് ചെയ്തിട്ടുള്ളത്. യു പി എ സര്‍ക്കാരിന്‍റെ കാലത്ത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളെ നേരെ പ്രവര്‍ത്തിക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും മോദി ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇപ്പോള്‍ ചെളി വാരിയെറിയുകയാണ്. കാരണം അവര്‍ക്ക് വികസനം സംസാരിക്കാന്‍ അറിയില്ല. എന്നാല്‍ അവര്‍ എത്ര ചെളി വാരിയെറിയുന്നുവോ അത്രയും കൂടുതല്‍ താമര വിരിയും - നരേന്ദ്രമോദി പറഞ്ഞു.

125 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്ന് പറയുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നിലനില്‍പ്പിനായി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാലുപിടിക്കുന്നു. കോണ്‍ഗ്രസിന്‍റെ മാനസികനില തെറ്റിയിരിക്കുന്നു. സഖ്യത്തിന് കക്ഷികളെ കോണ്‍ഗ്രസിന് കിട്ടിയേക്കാം. എന്നാല്‍ ആ സഖ്യം വിജയിക്കില്ല - മോദി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :